Posts

Showing posts from 2019

അവൾ

മുറ്റത്തെ റോസ ഉണങ്ങി തുടങ്ങി... വെള്ളം ഒഴിച്ചു, ഇനി #അവൾ തളിർക്കില്ല ! അകതണ്ട് കരിഞ്ഞിരിക്കുന്നു. ഈ ചൂടിൽ അവൾ അല്ലാതെ ആരെങ്കിലും അവനെ നോക്കി നിൽക്കുമോ... #സൂര്യൻ

ചായം

Image
ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ തീരെ ഇഷ്ട്ടം  അല്ലായിരുന്നു. ഞാൻ കണ്ട ഒരു ഷോർട്ട് ഫിലിമാണ് എനിക്ക് ഉണ്ടായ അനുഭവം എഴുതണമെന്നു എന്നെ പ്രേരിപ്പിച്ചത്. കോ ളേജിൽ പഠിക്കുന്ന കാലം. കൃത്യമായി പറഞ്ഞാൽ രണ്ടാം സെമസ്റ്റർ പകുതി കഴിഞ്ഞു. എന്റെ ക്ലാസ്സിലെ എല്ലാ ചങ്ക്കളുമായി നല്ല ചങ്ങാത്തം കൂടി അടിച്ചു പോളിച്ചു നടക്കുന്ന സമയം. പക്ഷെ ക്ലാസ്സിനു പുറത്ത് സീനിയേഴ്സുമായി അധികം കൂട്ട് കൂടാൻ പോകാറില്ല. കാരണം മിണ്ടാൻ തന്നെ അന്ന് പേടിയാണ്. ക്ലാസ് ! കോളേജ് ! സിനിമ ! ഇതു തന്നെ ശരണം !!! സിനിമ എന്ന വിചിത്ര ലോകത്തേക്കുള്ള പഠനം തകൃതിയായി നടക്കുന്നു. ഫോട്ടോഗ്രാഫിയോട് അന്നേ ഒരു കമ്പം ഉണ്ട് പക്ഷെ എന്റെ ഉള്ളിൽ അഭിനയം എന്ന സ്വപ്നം മാത്രമാണ്. സിനിമയിൽ അഭിയിക്കണം എന്നു ഒന്നും അല്ല നാടകം, കഥകളി ഒക്കെയാണ് ഇഷ്ട്ടം. ചങ്ങനാശേരി അമ്പലത്തിൽ ഉത്സവം നടക്കുമ്പോൾ കഥകളി കാണാൻ പോയി അങ്ങു ഇഷ്ട്ടം കൂടി, വീട്ടിൽ വരുമ്പോൾ അമ്മയോട് ഞാൻ പറയും കഥകളി പഠിക്കണം എന്നൊക്കെ.... അപ്പോൾ വിഷയത്തിലേക്ക് വരാം അന്ന് പ്രൊഫ. കവിയൂർ ശിവപ്രസാദ് സാറാണ് Media and Acting 1 എന്ന രണ്ടാം സെമസ്റ്റർ വിഷയം കൈകാര്യം ചെയ്യുന്നത്. പേര് പോലെ തന്നെ