Posts

Showing posts from 2012

സഹോദരനും സഹോദരനും

Image
ഇത് ഒരു അല്‍പ്പം പഴയകഥയാണ് ...  1995  - പത്തനംതിട്ട ജില്ലയിലെ മാക്കാംക്കുന്നു കണ്‍വഷന്‍ എന്നാല്‍ എല്ലാവരും അറിയും. കോഴേഞ്ചരി മാരാമണ്‍ കണ്‍വഷന്‍ പോലെ ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഏറ്റവും വലിയ  കണ്‍വഷനാണ്  മാക്കാംക്കുന്നു കണ്‍വഷന്‍ .ചുരുക്കിപ്പറഞ്ഞാല്‍ ഈ ഓര്‍ത്തഡോക്‍സ്‌ സഭ എവിടെ ഒക്കെ ഉണ്ടോ അവിടെ നിന്നു ഉള്ളതും  പിന്നെ സകല ഇന്നത്തില്‍ പെട്ടതും വന്നു അടിയുന്ന സ്ഥലമാണ് ഈ മാക്കാംക്കുന്ന്.  അക്കാലത്ത്  ഞാനും  ചേട്ടനും (സഹോദരന്‍ ) സണ്‍ഡേസ്കൂളില്‍ സജീവ പ്രവര്‍ത്തനമായിരുന്നു. ( കുട്ടികള്‍ക്ക് വേണ്ടി പള്ളിയില്‍ നടത്താറുള്ള ബൈബിള്‍ പഠനക്ലാസ്‌ )  അന്ന് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു ... എന്‍റെ ഏറ്റവും അടുത്ത രണ്ടു സുഹുര്‍ത്തുക്കളാണ് ചേട്ടന്‍ ജോണും, പിന്നെ പീറ്ററും. എല്ലാ വര്‍ഷവും മാക്കാംക്കുന്നു കണ്‍വഷനില്‍  സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായിയുള്ള പ്രത്യേക കണ്‍വഷന്‍ പരിപാടികള്‍ ക്രമീകരിക്കാറുണ്ടായിരുന്നു,   ഞങ്ങളുടെ പള്ളിയില്‍ സണ്‍ഡേസ്കൂള്‍ കുട്ടികളെ പതിവായി കുട്ടികള്‍ക്കായിയുള്ള പ്രത്യേക കണ്‍വഷന്‍ പരിപാടികളില്‍ കൊണ്ട് പോകാറുണ്ടാരുന്നു. അങ്ങനെ ആ വര്‍ഷവും ഞങ്ങള്‍ മാക്കാംക്കുന്നു കണ്‍വഷനിലേക്ക

ചിത

എന്‍ ഹൃദയ രാഗത്തിന്‍ , സ്വരമായി ഉണരൂ നീ..... - നിന്‍ സ്വരം, എന്‍ ഹൃദയ രാഗത്തില്‍ ചേര്‍ന്നു അലിയുമ്പോള്‍, എന്‍ മിഴിനീര്‍ ചില്ലയില്‍ അടര്‍ന്നു ഒഴുകുന്നു -  എന്‍ ജീവ രാഗങ്ങള്‍ ! എന്‍ ജീവ രാഗങ്ങള്‍ - നിന്‍  മൃത് മേനിയില്‍ കണ്ണുനീര്‍ കണങ്ങളായി പൊഴിയുമ്പോള്‍  നിന്‍ ജീവനായി തേടുന്നു ..... എന്‍ ആത്മാവ് , വരൂ സഖി നീ ........ എന്നില്‍ വന്നു അണയൂ ഒരു നേരമെങ്കിലും , എന്‍ ജീവ നാളങ്ങള്‍ കേഴുന്ന്......അലറുന്നു ..... എവിടെ നിന്‍ സ്വരങ്ങള്‍ ??? എവിടെ എന്‍ സഖി നീ ........??? നിന്‍ കനല്‍ ചിത എരിഞ്ഞു ഉയരുമ്പോള്‍..... എന്‍ ജീവ രാഗങ്ങള്‍ പാടുന്നു ഈ വരികള്‍ അത്രയും ! ജോര്‍ജ് ജോസഫ്‌

എഴുതി തീരാത്ത കഥ

പത്തനംതിട്ട ജില്ലയിലെ വടക്ക് വശത്തുള്ള വള്ളികോടുയെന്ന സ്ഥലത്തിന്റെയും  വി.കോട്ടയമെന്ന സ്ഥലത്തിന്റെയും ഇടയില്‍ ഉള്ള ഒരു സ്ഥലമാണ്‌ ചെമ്പ്ര ! വള്ളിക്കോടേക്കും വി . കോട്ടയത്തേക്കും പോകാന്‍ ഉള്ള ഏക മാര്‍ഗം ചെമ്പ്രയാണ് . ഇരുവശങ്ങളിലും തഴച്ച കുറ്റി കാടുകള്‍ ഉള്ള വിജനമായ ഒരു പ്രദേശം . ചെമ്പ്രയുടെ ഒത്ത നടുക്ക് ഒരു പാലം ഉണ്ട്‌ ..... ഈ പാലം ഇവിടെ ചെമ്പ്രപാലം എന്നു അറിയപെടുന്നു .... ഏകദേശം ഒരു 8 കിലോമീറ്റര്‍ ദൈര്‍ഘ്യം !പിന്നെ  ഈ ചെമ്പ്രക്കു ഒരു പ്രതേകത ഉണ്ട്‌  രാത്രി 11 മണിക്ക്  ശേഷം ആരും ഇതുവഴി വാഹനങ്ങളിലോ കാല്‍നടയായോ സഞ്ചരിക്കാറില്ല , കാരണം ഇതുവഴി ആരു രാത്രി 11 മണിക്ക്  ശേഷം പോകുന്നുവോ അവര്‍ അപ്രതീക്ഷര്‍ ആകും !!!!  ഇരുപത്തിനാല് മണിക്കൂറിനുശേഷം അപ്രതീക്ഷരായവരുടെ ചലനം അറ്റ ജഡം ചെമ്പ്രക്കു അപ്പുറം ഉള്ള വി . കോട്ടയമെന്ന സ്ഥലത്തുനിന്നും ലഭിക്കും, രാത്രി മാത്രം എന്നു വിശ്വാസിക്കാന്‍ വരട്ടെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ള സ്ഥലും കൂടിയാണ് ഇത്  ഈ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കു മുമ്പ് രാവിലെ ഓടിക്കൊടിരുന്ന ഒരു ബസ്സ്‌ മറിഞ്ഞു പത്തു ജീവനാണ് ചെമ്പ്ര എടുത്ത് , ഇതു മൂലം ഇവിടെ ഉള്ള ജനങ്ങള്‍ പരിഭ്രാന്തിയ

എന്‍റെ ആദ്യ പരസ്യം...

Image
Cinema Talkies Promo Ad. യുവ തലമുറകള്‍ക്ക് ഹരമായി മാറിയ സിനിമ ടോക്ക്യിസയാണ് ഈ പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ . കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക . http://www.youtube.com/watch?v=b-cRuo5qZoQ

ഒടുക്കത്തെ നാള്‍

ചങ്ങനാശ്ശേരി സെന്റ്‌ . ജോസഫ്‌ കോളേജിലെ, മൂന്നാം വര്‍ഷ ബി.എ മാധ്യമ വിദ്യാര്‍ത്ഥികളുടെ അവസാന 3D എക്സാം ഇന്നലെ വൈകിട്ട് 5 മണിക്ക് പൂര്‍ത്തിയായി. ഈ എക്സാമിനു ഒരു പ്രത്യേകതകൂടി  ഉണ്ട്‌ ,  ഈ വിദ്യാര്‍ത്ഥികളുടെ കോളേജ് ജീവിതത്തിലെ അവസാന പരീക്ഷ . പരീക്ഷ പൂര്‍ത്തിയായ ഉടനെതന്നെ വിദ്യാര്‍ഥികളില്‍ ഒരാള്‍ ആയ ആലപ്പുഴ സ്വദേശി ജിത്തുവിന്‍റെ ഒമ്നി വാനുമായി  അവര്‍ കോളേജില്‍ നിന്നും പുറപ്പെട്ടു . നേരെ ചെന്നു നിര്‍ത്തിയത്‌ ഒരു അക്ക്രി കടയിലായിരുന്നു . അവിടുന്നും ചില വിലയേറിയ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നോട്ട് ബുക്കില്‍ ശേഖരിച്ച ശേഷം . നേരെ ചെന്നത് ഇവരുടെ താവളമായ മധുമൂല വീട്ടില്‍ !!! വണ്ടിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ചാടി ഇറങ്ങിയ ശേഷം.. നേരെ ഓടിയത്‌ വീട്ടിലെ  അടുക്കളയിലേക്കായിരുന്നു . വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി ആഹാരത്തിനായി അല്ല ഓടുന്നത് , ഇവരുടെ ആകെയുള്ള മൂന്നു വര്‍ഷത്തെ സമ്പാദ്യമായ കുടിച്ച തീര്‍ത്ത കാലി ബീയര്‍ കുപ്പികളും മറ്റ് വിലകൂടിയ കുടിച്ച തീര്‍ത്ത മദ്യ കുപ്പികളും ഓരോന്നായി പറക്കിയെടുക്കാനാണ്.  കുപ്പികള്‍ പറക്കി എടുത്തു ഭംഗിയായി അടുക്കി അടുക്കി വാനിലേക്ക് വെച്ചു... ഇതിനു നേത്രത്വം നല്ക്

സൈറന്‍

Image
കഴിഞ്ഞ മാസം ഞാനും എന്‍റെ രണ്ട്‌ സുഹൃത്തുക്കളും കൂടി , തുടര്‍ന്നുള്ള പഠനത്തിനായി കോളേജുകള്‍ അന്വേഷിക്കാന്‍ ചെന്നൈയിലേക്കു പോകാന്‍ തിരുമാനിച്ചു ...  തുടര്‍ന്നു  പെട്ടന്നു തന്നെ ടിക്കറ്റുക്കള്‍ ഞങ്ങള്‍ക്കു  ബുക്ക്‌ ചെയ്തുകിട്ടി ,അങ്ങനെ ഒരു ബുധനാഴ്ച രാവിലെ കോട്ടയത്ത്‌ നിന്നും കൃത്യം എട്ടു മണിക്ക് ചെന്നൈയിലേക്കു ഞങ്ങള്‍ ട്രെയിനില്‍ പുറപ്പെട്ടു . സ്ലീപ്പര്‍ ക്ലാസ്സ്‌ ആയതിനാല്‍ അധികം തിരക്കുകള്‍  ഉണ്ടായിരുന്നില്ല , എന്‍റെ സുഹ്രുത്തുള്‍ രണ്ടു പേരും ബാഗുകള്‍ ഒതുക്കി വെച്ചു അവര്‍ക്ക് കിട്ടിയ സീറ്റുകളില്‍ ഇരുന്നു . ഞാന്‍ മാത്രം തലേന്ന് ഉറങ്ങാത്ത കാരണം കിട്ടിയ ബര്‍ത്തില്‍ കയറി  ലാവിഷായി പാലക്കാടു എത്തുന്നതിനു മുന്‍പ് വരെ കിടന്നു ഒരു ഒറ്റ ഉറങ്ങക്കം ഉറങ്ങി  . ട്രെയിന്‍ അതിവേഗത്തില്‍ നീങ്ങികൊണ്ടു ഇരുന്നു ..... പാലക്കാടിന് മുന്‍പ് ഞാന്‍ ഉണര്‍ന്നു മാധവിക്കുട്ടിയുടെ ഒരു നോവലും ആയി ട്രെയിനിലേ സൈഡ് സീറ്റിലേക്കു ഇറങ്ങി ഇരുന്നു . ഞാന്‍ നോവല്‍ വായിച്ചു വായിച്ചു  അതില്‍ മുഴുകിയിരുന്നു... സമയം പോയത് അറിഞ്ഞില്ല... ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ മെല്ലെ നിര്‍ത്തി ..... ഏകദേശം ഒരു അര മണികൂര്‍ ട്രെയിന്‍ അവിടെ

മാര്‍ച്ച്‌ 4/2012

2012 ഫെബ്രുവരി 12 - രാവിലെ ഏകദേശം ഒരു പത്തുമണിയോടെ  എന്റ്റെ ശ്രദ്ധയില്‍  ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ വന്നുപെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു സുന്ദരികുട്ടി .. പിന്നെ ഒന്നും ആലോചിച്ചില്ല ഒരു ഫ്രണ്ട് റീഖുഎസ്റ്റ് അയച്ചു. ഒരുപാടു നാളുകള്‍ക്കുശേഷമാണ് ഒരു പെണ്‍കുട്ടിക്കു റീഖുഎസ്റ്റ് അയകുന്നത് . അങ്ങനെ അന്ന് വൈകിട്ടു ഒരു മൂന്നു മണിയോടെ അവളുടെ ഒരു മെസ്സേജ് എന്റ്റെ മെസ്സേജ് ഇന്‍ബോക്സ്‌ വന്നു. ഹായ് ജോര്‍ജ് !!! ഞാന്‍ തിരികെ മറുപടിയായി അയച്ചു ഹായ് സുന്ദരിക്കുട്ടി !!! പിന്നെ തുരുതുര ചാറ്റ് ചെയ്തു  തുടങ്ങി.... അങ്ങനെ ഞാന്‍ അവളെ പരിചയപെട്ടു... അവള്‍ ചെന്നൈയിലെ ഒരു പ്രമുഖ കോളേജില്‍ രണ്ടാം വര്‍ഷ ബി. എ  മാധ്യമ പഠന വിദ്യാര്‍ത്ഥിനി. അവളുടെ വീട് ആകട്ടെ എന്റ്റെ വീടിനു തൊട്ടു അടുത്തുള്ള സ്ഥലത്ത് .ഒരു കുഞ്ഞു വീടാണെന്നും വീട്ടില്‍ ഒരു സഹോദരിയും  അമ്മയും , പപ്പായും  ഉണ്ട്‌  ! എനിക്ക്  പപ്പയുടെ അതെ മുഖഛായാണ്  , സഹോദരി പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് , പപ്പാ ഒരു സ്കൂളില്‍  ഡ്രൈവറാണ് , അമ്മക്ക് ജോലി ഒന്നും ഇല്ല ഒരു നല്ല വീട്ടമ്മ ! പിന്നീട്  ഞങള്‍ രാത്രി മൊബൈല്‍ഫോണ്‍ നമ്പരുകള്‍ കൈമാറി. പിന്നെ പതി

പ്രണയം

എനിക്കു നാട്ടില്‍ ഒരു സുഹൃത്ത് ഉണ്ട്. രണ്ട് വയസ്സു എന്നെക്കാട്ടില്‍ കൂടുതലാണ് എന്നാലും ഞാന്‍ പേരാണ് വിളിക്കാറുളളത് , പേരു വെളിപ്പടുതുനില്ല കാരണം ഞാന്‍ എഴുതാന്‍ പോകുന്ന കാരിയം നാട്ടില്‍ ആധികം ആള്‍ക്കാര്‍ക്കു അറിയില്ല. അവന്‍റെ അടുത്ത ചില സുഹൃത്തുക്കള്‍ക്കു മാത്രമേ അറിയൂ. നമ്മുടെ കഥാനായകനു ഇപ്പോള്‍ 26 വയസ്സ് ! നായകന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സുന്ദരി പെണ്‍കുട്ടി അദേഹത്തെ ഇഷ്ട്ടപെട്ടിര ുന്നു . എന്നാല്‍ ഇടത്തരം സൗന്ദര്യവും സൌകര്യം ഉള്ള കഥാനായകന്‍ ആ സുന്ദരിയെ തിരിച്ചു അവനെക്കാള്‍ ആധികം പ്രണയിച്ചു. എന്തു പറയാന്‍ ആ പ്രണയത്തിനു ഒട്ടും ആയുസ്സ് ഉണ്ടായിരുന്നില്ല. തന്റ്റെതല്ലാത്ത ചെറിയ കാരണങ്ങള്‍ കൊണ്ടു അവള്‍ വിട്ടു പോയകിലും, അവന്‍ ശക്തമായിതന്നെ അവളെ തിരിച്ചു പ്രണയിച്ചു. ഉപരിപഠനം കഴിഞ്ഞു അവന്‍ ഗള്‍ഫ്‌ലെക്കു ജോലിക്കായി മടങ്ങി , ഉയര്‍ന്ന ശമ്പളവും എല്ലാ സൌകര്യങ്ങള്‍ളും അവിടെ കിട്ടിയിട്ടും അവന്‍ ത്രിപ്തന്‍ ആയിരുന്നില്ല, അവന്റ്റെ ഹൃദയവും മനസ്സും എല്ലാം അവന്‍ പ്രണയിച്ചിരുന്ന ആ സുന്ദരിയില്‍ ആയിരുന്നു, ഒടുവില്‍ 3 വര്‍ഷങ്ങള്‍ക്കു ശേഷം അവന്റ്റ എല്ലാ സൌകര്യങ്ങള്‍ളും വേണ്ടെന്നു വെച്ചു നാട്ടിലേക

നായകന്‍

 ഉച്ചവെയില്‍ നഗരത്തിന്‍ എങ്ങും പരന്നു കിടക്കുന്നു . വേനല്‍ കാലമായതിനാല്‍ പൊള്ളുന്ന ചുടു നഗരത്തെ മുഷിപ്പിക്കുന്നു . എന്നാലും നഗരത്തിലെ മുഖ്യ ബസ്സ് സ്റ്റാനിനെ ഒട്ടും തളര്‍ത്താതെ തന്നെ ഏറെ തിരക്കുള്ളത്തായിരിക്കുന്നു.  ബസ്സുകളുടെ മല്‍സര പാച്ചിലും അന്നോസ്മെന്റ്റ്‌ ശബ്ദ്ങ്ങളും ആരാവാങ്ങളും കൊണ്ടും അന്തരീഷവും മലിനമായിരിക്കുന്നു . തിരക്കുകളുടെ ഇടയിയിലൂടെ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചു സ്റ്റീഫന്‍ തന്‍റെ ഫോണിലൂടെ സംസാരിച്ചുകൊണ്ട് ബസ്സ്‌ സ്റ്റാന്റ്‌ ഉള്ളിലേക്കു പ്രവേശിച്ചു. അയാള്‍ ഫോണിലൂടെ തന്‍റെ ഭാര്യയോടാണു സംസാരിക്കുന്നത് . സ്റ്റീഫന്‍ ഫോണില്‍ ,      - അതെ ഞാന്‍ ഇപ്പോള്‍ ബസ്സ്‌ സ്റ്റാന്‍ഡിലാണ് . എന്നും നമ്മള്‍ നിന്നിരുന്ന അതെ സഥലത്ത് തന്നെ . പ്രീഡിഗ്രീക്കു പഠിപ്പിച്ചപ്പോള്‍ പാവാടയും ബ്ലൌസും ഇട്ടു എന്റ്റെ അടുത്തു വന്നു സംസാരിക്കാറുള്ള ആ പഴയ ഉണ്ട കണ്ണുള്ള പ്രണയിനിയുടെ സാനിദ്ധ്യം എനിക്ക് ഇവിടെ ഇപ്പോളും അനുഭവിക്കാന്‍ പറ്റുന്നേണ്ട് .... മറുപടിയായി ശ്രുതി (സ്റ്റീഫന്റ്റെ ഭാര്യ )      - ലോകത്തിന്റ്റെ വടക്കേ കോണില്‍ , ഈ ശീതികരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍  ഞാനും പഴയകാല കാര്യങ്ങള്‍ കുറചേക

ക്രിസ്മസ്സ് സന്ദേശം

എനിക്കു ഫയിസസ് ബൂക്കില്‍ ഒരു നല്ല കൂട്ടുകാരി ഉണ്ട്. എപ്പോഴും എന്റ്റെ സ്റ്റാറ്റസിനും ചിത്രങ്ങള്‍ക്കും കമന്റും ലൈക്ക്സും തരാറുളള ഒരു കൂട്ടുകാരി. വളരെ കുറച്ചു നാളായതെയൊളളു ഞങ്ങള്‍ പരിചയപെട്ടിട്ടു , അവള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ത്തന്നെ ഞങ്ങള്‍ തമ്മില്‍ ചാറ്റ് ചെയ്യാറുണ്ട്‌, എന്റ്റെ വിശേഷങ്ങള്‍ അവള്‍ തിരക്കുകയും തിരിച്ചു ഞാന്‍ അവളുടെ വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു,: അവള്‍ ഡിഗ്രി ചെയ്യുകയാണ് , വീട്ടില്‍  ഒരു ഒറ്റ മകള്‍ ആണ്‌, ഒരു നല്ല അച്ഛനും അമ്മയും അവള്‍ക്കു ഉണ്ടന്നും അച്ഛനുമായി നല്ല കൂട്ടാണുയെന്നും എന്നെ പറ്റി അവള്‍ അച്ഛനോട് പറയാറുണ്ട്‌യെന്നും അവള്‍ എന്നോട്‌ പറഞ്ഞിരുന്നു . തുടര്‍ന്നു  അവള്‍   ക്രിസ്മസ്സ് കഴിഞ്ഞു പിറ്റേ ദിവസം  ചാറ്റ് ചെയ്യാന്‍ ഫേസ്ബുക്കില്‍ വന്നു. കുശലം ചോദിക്കുന്നതിന്റ്റ്റ്‌ ഇടയില്‍ അവള്‍ എന്നോട്‌ ചോദിച്ചു: ക്രിസ്മസ്സ് എങ്ങനെ ഉണ്ടാരിയിരുന്നു? ഞാന്‍ പറഞ്ഞു: വെളളുപ്പിനെ (രാവിലെ) പള്ളിയില്‍ പോയി,ഒരുപാടു കേക്ക് കഴിച്ചു പിന്നെ ഉച്ചക്കു ചിക്കനും കുട്ടി നല്ല ചോറുണ്ടു, പടക്കം പൊട്ടിച്ചു, ,അങ്ങനെ മൊത്തത്തില്‍ അടിച്ചു പൊളിച്ചുയന്നു. ഞാന്‍ തിരിച്ചു അവളോടു ചോദിച്ചു: എങ്ങനെ ഉണ്ടാരിയിര

അമ്മ

Image
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം . തെളിച്ചു പറഞ്ഞാല്‍ അപ്പൻ നാട്ടില്‍ ഇല്ല , അടിമത്വത്തില്‍നിന്ന് സ്വതന്ത്രത്തിലേക്കുവന്ന കാലഘട്ടം . അന്ന് വീട്ടില്‍ ഞാനും എന്റ്റ സഹോദരനും സ്ഥിരം മത്സരവും വഴക്കുമായതിനാല്‍ , അമ്മക്ക് ഏറെ ബുദ്ധിമുട്ടെണ്ടി വന്നിരുന്നു . ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നതുകൊണ്ട് അമ്മക്ക് ഈ കാര്യം ഓര്‍ത്തു എന്നും വേദന മാത്രമായിരുന്നു . സഹോദരനു എന്നെക്കാട്ടില്‍ ഒരു വയസ്സു മാത്രെമേ കൂടുതലോളളു ഞങ്ങള്‍ രണ്ടുപേരും ചെറുപ്പംമുതലേ എന്ത് കാര്യത്തിനും വാശിയേറിയ മത്സരമാണ് . അവസാനം മത്സരം മൂത്ത് പൊരിഞ്ഞ വഴക്കില്‍ കലാശിക്കുകയും ചെയ്യും . ഇതു വീട്ടിലെ സ്ഥിരം കാഴ്ചയായതിനാല്‍ , അമ്മക്കു ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ നിയന്ത്രിക്കാന്‍ പ്രയാസമായിരുന്നു . അമ്മക്ക് ഞങ്ങളുടെ വഴക്കും മത്സരവും കണ്ടു സഹിക്കാനാവാതെ , അമ്മയുടെ അച്ഛനോട് ഈ കാര്യം സംസാരിച്ചു . അങ്ങനെ ( അമ്മയുടെ അച്ഛന്‍ ) അപ്പച്ചൻ ഞങ്ങളില്‍ ഒരാളെ അപ്പച്ചന്റെ തറവാട്ടിലോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു . അവിടെയാണ് അടുത്ത മത്സരം ! ആരു തറവാട്ടില്‍ പോകും ???? സഹോദരന്‍ +1 യില്‍ പഠിക്കുകയാണ് . അവന്റ്റെ ട്യൂഷ്യന്‍ വീടിന്റെ അടുത്തുള്ളൊ

ആ കൊച്ചു കുസൃതി ചിരി എന്‍റെ കണ്ണുനനച്ചു.

അന്നു രാവിലെ അച്ഛനു വയ്യാതെ വന്നപ്പോള്‍ത്തന്നെ, ഞാന്‍ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അച്ഛന്‍ ഒബ്സര്‍വേഷന്‍ പരിച്ചരണയില്‍ ആയതിനാല്‍ ഞാനും എന്റ്റെ അമ്മയും കുറച്ചു സമയം മുറിയുടെ പുറത്തു വരാന്തയില്‍ കുടി, നടന്നു നടന്നു ഒരു കസേരയില്‍ ചെന്ന്‌ ഇരുന്നു. അപ്പോള്‍ ഒരു 34 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മയും മഞ്ഞ നിറം ഉള്ള കൊച്ചു  പാന്റുസും കൊച്ചു ബനിയനുംയിട്ട് വണ്ണം ഉള്ള ഒരു വെള്ളുത്ത സുന്നരന്‍ 5 വയസ്സുക്കാരനും കയറിവന്നു. അവന്റ്റെ തലയില്‍ കുടി ബനിയന്‍ തൊപ്പി പോലെ മൂടിയിരുന്നു. അവന്‍ എന്റ്റെ മുന്‍പില്‍ കൂടി നടന്നപോയപോള്‍ അവന്‍റെ തുടുത്തു ചുമന്ന കവിളുള്‍കൊണ്ട് എന്നെ നോക്കി അവന്‍റെ നനത്ത വെള്ളുത്ത പല്ലുകള്‍ കൊണ്ടു ഒന്ന് ചിരിച്ചു. ആ ചിരിയില്‍ ഒരു കുസൃതി നിറഞ്ഞു നിന്നിരുന്നു. എനിക്കു അവനെയേറ ഇഷ്ടമായി. എന്റ്റെ തൊട്ടു മുമ്പിയില്‍ കുറച്ചു മാറി അവന്‍ ഓടി കളിക്കുക ആണ് .അവന്‍ ഇടക്ക്‌ ഇടക്ക്‌ "അമ്മേ വാ കളിക്കാം" എന്നു ഉറക്കെ പറയുന്നൊണ്ട്. അവന്റ്റെ അമ്മ തൊട്ടു അടുത്ത് മാറി നിന്നു കൊണ്ടു അവനെ ഇങ് അടുത്തു വരാന്‍ കൈക്കാട്ടി വിളിക്കുന്നുണ്ട്.ഒരു 20 മിനിറ്റായി ആ അമ്മ കുഞ്ഞിനെ