Posts

The Priest | പാതിരി

Image
നന്നേ ചെറുപ്പം തൊട്ടേ പാട്ടുകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു… കേൾക്കാനും അവ മധുരമായി പാടാനും എനിക്കു ഏറെ ഇഷ്ടമായിരുന്നു. വീട്ടിലെ ഫിലിപ്സിന്റെ പഴയ ടേപ്പ് റെക്കോർഡറിൽ അപ്പ വാങ്ങി തന്ന കാസറ്റുകൾ തിരിച്ചും മറിച്ചും ഇട്ടു കേൾക്കുന്നതും ആ പാട്ടുകൾ ഭംഗിയായി ഡയറിയിൽ എഴുതി സൂക്ഷിക്കുന്നതും വീട്ടിൽ പതിവ് കാഴ്ച്ചയിൽ ഒന്നായിരുന്നു. ആദ്യമായി പാടുന്നത് എനിക്ക് ഇപ്പോഴും നല്ല ഓർമ്മ ഉണ്ട്, നാലാം ക്ലാസ്സിലായിരുന്നു… സ്കൂളിൽ ആനിവേഴ്സറി ആയിരുന്നു അന്ന്… ക്ലാസ് ടീച്ചറായിരുന്ന ലത ടീച്ചർ പാട്ട് പാടണം എന്ന് വന്നു പറഞ്ഞപ്പോൾ, നേരെ വീട്ടിൽ വന്നു ഞാൻ അമ്മയോട് നന്നായി വഴക്ക് കെട്ടി ഒരു പഴയ ക്രിസ്തിയ ഗാനം പഠിച്ചു എടുക്കുകയുണ്ടായി…അമ്മയാണ് ആദ്യ സംഗീത ഗുരു. ആ പാട്ട് ഭംഗിയായി പാടുകയും അന്ന് നല്ല ഒരു പ്രോൽസാഹന സമ്മാനമായ കുഞ്ഞി ട്രോഫി അന്നത്തെ വിശിഷ്ട അതിഥിയായ ഒരു സ്വാമിജി എനിക്ക് തരുകയും ചെയ്തിരുന്നു…. അന്ന് സദസിന്റെ പിന്നിലായി അമ്മ എന്റെ പാട്ട് കേൾക്കാൻ വന്നത് ഇപ്പോഴും മായാതെ ഓർമ്മയിലുണ്ട്…. അങ്ങനെ കാലങ്ങൾ കടന്നു പോയി…. പള്ളികളിലും സ്കൂളുകളിലും നിരവധി വേദികളിലും മത്സരങ്ങളിലും പാട്ടുകൾ പാടി കുറെ അധികം സമ

പെർഫ്യൂം | Perfume The Story of a Muderer

Image
എനിക്ക് ഇഷ്ട്ടപ്പെട്ട പത്തു സിനിമകളിൽ ഒരു ചിത്രമാണ് ടോം ടൈക്കർ 2006 യിൽ പുറത്തിറക്കിയ Perfume : The Story of a Murderer. എന്ന ചലചിത്രം. ആദ്യമായി ഈ ചിത്രം കോളേജിൽ പഠിക്കുന്ന കാലത്താണ്‌ കാണുന്നത്. അതിനു ശേഷം എത്ര തവണ വീണ്ടും വീണ്ടും കണ്ടത് എന്ന് എനിക്ക് തന്നെ ഓർമ്മയുമില്ല. പിന്നീട് ഈ സിനിമ എന്റെ സുഹൃത്ത് വലയങ്ങളിൽ ഒക്കെയും പരിചയപ്പെടുത്തി. ഈ സിനിമയുടെ ജോണർ Fantasy Drama വിഭാഗത്തിലുള്ളതാണ്. 🎥 എന്താണ് ഈ സിനിമ ഇഷ്ടപ്പെടുവാനുള്ള കാരണം ? എന്താണ് പ്രത്യേകൾ? #Highligts 1 ) 1986യിൽ ജർമനിയിൽ Patrick Suskind എന്ന ജർമ്മൻ സാഹിത്യ  എഴുത്തുകാരൻ പുറത്ത് ഇറങ്ങിയ Perfume : The Story of a Murderer.എന്ന നോവലിലെ കഥ ആസ്പദമാക്കിയാണ് ഈ ചിത്രം ടോം ഒരുക്കിട്ടുള്ളത്. നോവലിലെ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ടോം സംവിധാനം ചെയ്തിരിക്കുന്നത്. 2) സിനിമയുടെ തുടക്കം മുതൽ അവസാനം വരെ മനോഹരമായ ജോൺ ഹർട്ടറുടെ ശബ്ദത്തിലാണ് ചിത്രം Narrite ചെയ്യ്തിട്ടുള്ളത്. അതിമോനോഹരമായ കഥപറച്ചിൽ, അദ്ദേഹത്തിന്റെ ശബ്ദവും സിനിമയുടെ വിഷ്വൽസും ചേരുമ്പോൾ ഒരു നോവൽ വായിക്കുന്ന ഫീലാണ് സിനിമ കാണുന്ന ഓരോ അസ്വാദകർക്കും

അരവിന്ദ് സാമി

Image
കുട്ടിക്കാലം മുതലെ ഈ മനഷ്യനോടുള്ള സ്നേഹവും ആരാധനയും വളരെ വലുതാണ്, ഇദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഹൃദ്യത്തിൽ ആഴമായി പതിച്ചിട്ടുണ്ട്, ഓരോ സിനിമകളിലൂടെയും മിന്നി മറയുമ്പോൾ എന്റെ കുട്ടി മനസും ഇയാൾക്ക് ഒപ്പമാ, ഒരു താരത്തിന് അപ്പുറവും, നടൻ എന്ന നിലയിൽ ഈ മനുഷ്യൻ ഒരു അത്ഭുതമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. സെന്റിമെസ് അഭിനയിക്കാൻ ആശാനേ കഴിഞ്ഞേ ആരും ഒള്ളു.... #അരവിന്ദ്_സാമി  #വരകിളിലൂടെ

കമ്മ്യൂണിസ്റ്റ്

Image
കമ്മ്യൂണിസ്റ്റ് ആയിരുന്നു അയാൾ, മാർസിസത്തിൽ അയാൾ വിശ്വസിച്ചിമിരുന്നു. പക്ഷെ കമ്മ്യൂണിസത്തിന്റെയും മാർസിസത്തിന്റെയും അവസാന വാക്ക് കേരളത്തിലെ കോപ്പറേറ്റ് കമ്മൂണിസ്റ്റ് പാർട്ടി എന്ന് അയാൾ വിശ്വസിച്ചിരുന്നില്ല. കൊണ്ടുക്കേണ്ട വന്നത് സ്വന്തം ജീവനാണ്. വെട്ടി നുറുക്കി പങ്കിട്ടു എടുത്തവർ നാട്ടിൽ സ്വാതന്ത്ര്യം സംസാരിക്കുന്നു. എന്തൊരു വിരോധാഭാസം ! ഇന്ന് മേയ് 3 ടി.പി കൊല്ലപ്പെട്ട ദിനം ! ©ജോർജ്ജ്

അതിജീവനത്തിന്റെ ഭിക്ഷാടകർ !

Image
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു ചോദ്യം  ദൈവം ഉണ്ടോ അതോ ഇല്ലിയോ എന്നാണ് ! നിരീശ്വരവാദവും സയൻസും ഡാർവിന്റെ പരിണാമ സിദ്ധാന്തവും കമ്മ്യൂണിസവും ഒക്കെ കാച്ചി നിരവധി ട്രോളുകളും പരിഹാസങ്ങളും സർക്കാസങ്ങളും സോഷ്യൽ മീഡിയിൽ അങ്ങോളം എങ്ങോളം കാണാറുണ്ട്. ആവശ്യം വരുമ്പോൾ തലയിൽ മുണ്ടിട്ട് ദൈവത്തെ കാണാൻ പോകുന്ന കമ്മ്യൂണിസവും ഉദിഷ്ട്ട കാര്യങ്ങൾക്ക് വേണ്ടി അത്യാവശ്യ ഘട്ടങ്ങളിൽ നേർച്ചയിട്ടും മലചവിട്ടി കേറുന്ന ഒരുപാട് നിരീശ്വരവാദികളും ഒക്കെയുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, രണ്ടു വർഷം മുമ്പ് നടന്ന പ്രളയത്തിന്റെ സമയത്തു നമ്മുടെ സർക്കാരിന്റെ ഒരു ഔദ്യോഗിക പേജിയിൽ വെള്ളം കയറുന്നതിനു മുൻപ് ഒരു പോസ്റ്റ് ഇടുക ഉണ്ടായി. എന്റെ ഓർമ്മ ശരിയാണെകിൽ ആ പോസ്റ്റിൽ പറഞ്ഞത് ഓറഞ്ച് അലർട്ട് ആണ് എല്ലാവരും ജാഗ്രത പാലിക്കണം എന്നായിരുന്നു. എന്നാൽ ആ പോസ്റ്റിന് അടിയിൽ ഒരു മധ്യവയസ്‌ക്കയായ സ്ത്രീ ദൈവത്തോട് പ്രാർത്ഥിക്കാം ജാഗ്രതയോടെ ഇരിക്കാം എന്ന് എഴുതിയിരുന്നു. തൊട്ട് അടുത്ത നിമിഷം ഒരു സോഷ്യൽ മീഡിയ അറ്റാക്ക് ആ പോസ്റ്റിന് അടിയിലായി ഉണ്ടായി, സർക്കാർ പേജ് തന്നെ പ്രാർഥനയുടെ ആവിശ്യം ഇല്ല ഞങ്ങൾ വേണ്ട

കെ ജി ജോർജ്ജ്

Image
കെ ജി ജോർജ്ജ് സംവിധാനം ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം മേള എന്ന ചിത്രമാണ്. പൊക്കം കുറഞ്ഞ സർക്കസ് കളിക്കാരാനായ  ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം ! നായകനായി എത്തുന്നത് രഘു ! എന്നാൽ മലയാളത്തിന്റെ നടൻ മമ്മൂട്ടി സഹ നടനായി ഈ ചിത്രത്തിൽ ഒരു മോട്ടോർ സൈക്കിൾ അഭ്യാസിയായി വേഷമിടുന്നുണ്ട്. കെ.ജി ജോർജിന്റെ മറ്റു സിനിമകളെക്കാളും ഈ ചിത്രം എനിക്ക് ഇഷ്ട്ടപ്പെടുവാനുള്ള കാരണം സംവിധാന മികവ് തന്നെ.... കാണാത്തവർ കണ്ടു അഭിപ്രായം അറിയിക്കുക. www.georgejosephwriter.blogspot.com ©ജോർജ്ജ്

സന്തോഷ് നാരായണൻ

Image
പുതിയ കാലഘട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ! പക്കാ ഡയറക്ട്ടേഴ്സ് മ്യൂസിക് ഡയറക്ടർ. സംവിധാകനും എഴുത്തുക്കാരനും അപ്പുറം കഥയെ മറ്റ് മാനങ്ങളും വർണ്ണനകളും നൽകാൻ അദ്ദേഹത്തിന്റെ സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലെയും സംഗീതവും ബി.ജി.എമ്മും മനസിനെ തൊട്ട് ഉണർത്തികൊണ്ടേയിരുന്നു... എത്ര കേട്ടാലും വീണ്ടും വീണ്ടും Repeat Mode ഇട്ടു കേൾക്കാൻ കൊതിക്കുന്ന സൃഷ്ട്ടികൾ. ഒരു പ്രോജകറ്റ് തനിക്ക് കിട്ടുമ്പോൾ അദ്ദേഹം എടുക്കുന്ന Efforts  എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഈ കാര്യത്തിൽ അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒരു പക്ഷെ ആസ്വാദകരുടെയും പ്രേക്ഷകരുടെയും മനസ്സ് വായിക്കാൻ അദ്ദേഹത്തെ പോലെ ഉള്ളവർക്ക് വളരെ എളുപ്പം സാധിക്കുമായിരിക്കാം... ഒരു സംഗീത സംവിധായകന്റെ ക്വാളിറ്റി എന്തായിരിക്കണം എന്നും വരച്ചു കാട്ടുന്നതാണ് ഇദേഹത്തിന്റെ ഓരോ സിനിമകളും എല്ലാം എടുത്തു പറയേണ്ടിവയാണ്... ഈ ഫീൽഡിലേക്ക് വരുന്നവർക്ക് ഇദ്ദേഹത്തിന്റെ സൃഷ്ട്ടി ഒരു മാതൃകയാക്കി പഠിക്കുകയും ചെയ്യാം ! വരും കാലത്ത് സന്തോഷ് നാരായണൻ പുതിയ പുതിയ മാനങ്ങൾ നമുക്കായി ഒരുക്കട്ടെ ! കട്ട വെയ്റ്റിംഗ് 😍 എനിക്ക് ഏറ്റ