Posts

Showing posts from January, 2012

ക്രിസ്മസ്സ് സന്ദേശം

എനിക്കു ഫയിസസ് ബൂക്കില്‍ ഒരു നല്ല കൂട്ടുകാരി ഉണ്ട്. എപ്പോഴും എന്റ്റെ സ്റ്റാറ്റസിനും ചിത്രങ്ങള്‍ക്കും കമന്റും ലൈക്ക്സും തരാറുളള ഒരു കൂട്ടുകാരി. വളരെ കുറച്ചു നാളായതെയൊളളു ഞങ്ങള്‍ പരിചയപെട്ടിട്ടു , അവള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ത്തന്നെ ഞങ്ങള്‍ തമ്മില്‍ ചാറ്റ് ചെയ്യാറുണ്ട്‌, എന്റ്റെ വിശേഷങ്ങള്‍ അവള്‍ തിരക്കുകയും തിരിച്ചു ഞാന്‍ അവളുടെ വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു,: അവള്‍ ഡിഗ്രി ചെയ്യുകയാണ് , വീട്ടില്‍  ഒരു ഒറ്റ മകള്‍ ആണ്‌, ഒരു നല്ല അച്ഛനും അമ്മയും അവള്‍ക്കു ഉണ്ടന്നും അച്ഛനുമായി നല്ല കൂട്ടാണുയെന്നും എന്നെ പറ്റി അവള്‍ അച്ഛനോട് പറയാറുണ്ട്‌യെന്നും അവള്‍ എന്നോട്‌ പറഞ്ഞിരുന്നു . തുടര്‍ന്നു  അവള്‍   ക്രിസ്മസ്സ് കഴിഞ്ഞു പിറ്റേ ദിവസം  ചാറ്റ് ചെയ്യാന്‍ ഫേസ്ബുക്കില്‍ വന്നു. കുശലം ചോദിക്കുന്നതിന്റ്റ്റ്‌ ഇടയില്‍ അവള്‍ എന്നോട്‌ ചോദിച്ചു: ക്രിസ്മസ്സ് എങ്ങനെ ഉണ്ടാരിയിരുന്നു? ഞാന്‍ പറഞ്ഞു: വെളളുപ്പിനെ (രാവിലെ) പള്ളിയില്‍ പോയി,ഒരുപാടു കേക്ക് കഴിച്ചു പിന്നെ ഉച്ചക്കു ചിക്കനും കുട്ടി നല്ല ചോറുണ്ടു, പടക്കം പൊട്ടിച്ചു, ,അങ്ങനെ മൊത്തത്തില്‍ അടിച്ചു പൊളിച്ചുയന്നു. ഞാന്‍ തിരിച്ചു അവളോടു ചോദിച്ചു: എങ്ങനെ ഉണ്ടാരിയിര

അമ്മ

Image
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം . തെളിച്ചു പറഞ്ഞാല്‍ അപ്പൻ നാട്ടില്‍ ഇല്ല , അടിമത്വത്തില്‍നിന്ന് സ്വതന്ത്രത്തിലേക്കുവന്ന കാലഘട്ടം . അന്ന് വീട്ടില്‍ ഞാനും എന്റ്റ സഹോദരനും സ്ഥിരം മത്സരവും വഴക്കുമായതിനാല്‍ , അമ്മക്ക് ഏറെ ബുദ്ധിമുട്ടെണ്ടി വന്നിരുന്നു . ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നതുകൊണ്ട് അമ്മക്ക് ഈ കാര്യം ഓര്‍ത്തു എന്നും വേദന മാത്രമായിരുന്നു . സഹോദരനു എന്നെക്കാട്ടില്‍ ഒരു വയസ്സു മാത്രെമേ കൂടുതലോളളു ഞങ്ങള്‍ രണ്ടുപേരും ചെറുപ്പംമുതലേ എന്ത് കാര്യത്തിനും വാശിയേറിയ മത്സരമാണ് . അവസാനം മത്സരം മൂത്ത് പൊരിഞ്ഞ വഴക്കില്‍ കലാശിക്കുകയും ചെയ്യും . ഇതു വീട്ടിലെ സ്ഥിരം കാഴ്ചയായതിനാല്‍ , അമ്മക്കു ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ നിയന്ത്രിക്കാന്‍ പ്രയാസമായിരുന്നു . അമ്മക്ക് ഞങ്ങളുടെ വഴക്കും മത്സരവും കണ്ടു സഹിക്കാനാവാതെ , അമ്മയുടെ അച്ഛനോട് ഈ കാര്യം സംസാരിച്ചു . അങ്ങനെ ( അമ്മയുടെ അച്ഛന്‍ ) അപ്പച്ചൻ ഞങ്ങളില്‍ ഒരാളെ അപ്പച്ചന്റെ തറവാട്ടിലോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു . അവിടെയാണ് അടുത്ത മത്സരം ! ആരു തറവാട്ടില്‍ പോകും ???? സഹോദരന്‍ +1 യില്‍ പഠിക്കുകയാണ് . അവന്റ്റെ ട്യൂഷ്യന്‍ വീടിന്റെ അടുത്തുള്ളൊ

ആ കൊച്ചു കുസൃതി ചിരി എന്‍റെ കണ്ണുനനച്ചു.

അന്നു രാവിലെ അച്ഛനു വയ്യാതെ വന്നപ്പോള്‍ത്തന്നെ, ഞാന്‍ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അച്ഛന്‍ ഒബ്സര്‍വേഷന്‍ പരിച്ചരണയില്‍ ആയതിനാല്‍ ഞാനും എന്റ്റെ അമ്മയും കുറച്ചു സമയം മുറിയുടെ പുറത്തു വരാന്തയില്‍ കുടി, നടന്നു നടന്നു ഒരു കസേരയില്‍ ചെന്ന്‌ ഇരുന്നു. അപ്പോള്‍ ഒരു 34 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മയും മഞ്ഞ നിറം ഉള്ള കൊച്ചു  പാന്റുസും കൊച്ചു ബനിയനുംയിട്ട് വണ്ണം ഉള്ള ഒരു വെള്ളുത്ത സുന്നരന്‍ 5 വയസ്സുക്കാരനും കയറിവന്നു. അവന്റ്റെ തലയില്‍ കുടി ബനിയന്‍ തൊപ്പി പോലെ മൂടിയിരുന്നു. അവന്‍ എന്റ്റെ മുന്‍പില്‍ കൂടി നടന്നപോയപോള്‍ അവന്‍റെ തുടുത്തു ചുമന്ന കവിളുള്‍കൊണ്ട് എന്നെ നോക്കി അവന്‍റെ നനത്ത വെള്ളുത്ത പല്ലുകള്‍ കൊണ്ടു ഒന്ന് ചിരിച്ചു. ആ ചിരിയില്‍ ഒരു കുസൃതി നിറഞ്ഞു നിന്നിരുന്നു. എനിക്കു അവനെയേറ ഇഷ്ടമായി. എന്റ്റെ തൊട്ടു മുമ്പിയില്‍ കുറച്ചു മാറി അവന്‍ ഓടി കളിക്കുക ആണ് .അവന്‍ ഇടക്ക്‌ ഇടക്ക്‌ "അമ്മേ വാ കളിക്കാം" എന്നു ഉറക്കെ പറയുന്നൊണ്ട്. അവന്റ്റെ അമ്മ തൊട്ടു അടുത്ത് മാറി നിന്നു കൊണ്ടു അവനെ ഇങ് അടുത്തു വരാന്‍ കൈക്കാട്ടി വിളിക്കുന്നുണ്ട്.ഒരു 20 മിനിറ്റായി ആ അമ്മ കുഞ്ഞിനെ