ആ കൊച്ചു കുസൃതി ചിരി എന്‍റെ കണ്ണുനനച്ചു.

അന്നു രാവിലെ അച്ഛനു വയ്യാതെ വന്നപ്പോള്‍ത്തന്നെ, ഞാന്‍ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അച്ഛന്‍ ഒബ്സര്‍വേഷന്‍ പരിച്ചരണയില്‍ ആയതിനാല്‍ ഞാനും എന്റ്റെ അമ്മയും കുറച്ചു സമയം മുറിയുടെ പുറത്തു വരാന്തയില്‍ കുടി, നടന്നു നടന്നു ഒരു കസേരയില്‍ ചെന്ന്‌ ഇരുന്നു. അപ്പോള്‍ ഒരു 34 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മയും മഞ്ഞ നിറം ഉള്ള കൊച്ചു പാന്റുസും കൊച്ചു ബനിയനുംയിട്ട് വണ്ണം ഉള്ള ഒരു വെള്ളുത്ത സുന്നരന്‍ 5 വയസ്സുക്കാരനും കയറിവന്നു. അവന്റ്റെ തലയില്‍ കുടി ബനിയന്‍ തൊപ്പി പോലെ മൂടിയിരുന്നു. അവന്‍ എന്റ്റെ മുന്‍പില്‍ കൂടി നടന്നപോയപോള്‍ അവന്‍റെ തുടുത്തു ചുമന്ന കവിളുള്‍കൊണ്ട് എന്നെ നോക്കി അവന്‍റെ നനത്ത വെള്ളുത്ത പല്ലുകള്‍ കൊണ്ടു ഒന്ന് ചിരിച്ചു. ആ ചിരിയില്‍ ഒരു കുസൃതി നിറഞ്ഞു നിന്നിരുന്നു.
എനിക്കു അവനെയേറ ഇഷ്ടമായി. എന്റ്റെ തൊട്ടു മുമ്പിയില്‍ കുറച്ചു മാറി അവന്‍ ഓടി
കളിക്കുക ആണ് .അവന്‍ ഇടക്ക്‌ ഇടക്ക്‌
"അമ്മേ വാ കളിക്കാം"
എന്നു ഉറക്കെ പറയുന്നൊണ്ട്.
അവന്റ്റെ അമ്മ തൊട്ടു അടുത്ത് മാറി നിന്നു കൊണ്ടു അവനെ ഇങ് അടുത്തു വരാന്‍ കൈക്കാട്ടി വിളിക്കുന്നുണ്ട്.ഒരു 20 മിനിറ്റായി ആ അമ്മ കുഞ്ഞിനെ നോക്കി അവിടെ തന്നെ നില്ല്ക്കുകയാണ്.
ഞാനും അമ്മയും അവന്റ്റെ കുസൃതി നോക്കിക്കൊണ്ട് കസേരയില്‍ ഇരിക്കുകയാണ് .
പെട്ടന്നു അവന്റ്റെ അമ്മ അവനെ ചൂണ്ടി കാണിച്ചു,
"ധോ നോക്കിയെ പപ്പാ വരുന്നു....."
അവന്‍ പെട്ടന്നു ലിഫ്റ്റിന്‍റെ അടുത്തക്കു "പപ്പാ"യന്നു ഉറക്കെ വിളിച്ചു കൊണ്ടു ഓടി,
പുറകെ അവന്റ്റെ അമ്മയും.
ഞാന്‍ ആകാഷയോടെ തിരിഞ്ഞു നോക്കി അപ്പോള്‍ ലിഫ്റ്റില്‍ നിന്നു തറയില്ലക്ക് പലക്ക പോലുള്ള ഉരുള്ളുന്ന ഒരു വണ്ടിയില്‍ ഒരു കൈ നിലത്തു കുത്തി ഒരു മനുഷ്യന്‍ ബുദ്ധിമുട്ടി യെന്തി യെന്തി വരുന്നു.ആ മനുഷ്യന്റ്റെ മുഖത്ത് അവന്‍ നിര്‍ത്താതെ ഉമ്മ കൊടുത്തു "പപ്പാ പപ്പാ"യന്നു വിളിച്ചു അവന്‍ ചുറ്റും ഓടുകയണ്.. അവന്‍ തുള്ളി ചാടുകയാണ് ആ കൊച്ചു കുസൃതി ചിരിയോടു കുടി,
ആ മനുഷ്യന്‍ അവനെയടുത്തു വാരി പുണര്‍ന്നു കൊണ്ടു അവന്‍റ്റെ തടുത്ത കവിളില്‍ "എന്താടാ എന്റ്റെ പോന്നെ"യന്നു പറഞ്ഞു കൊണ്ട്,ഒരു ഉമ്മവച്ചു....
അപ്പോഴും അവന്റ്റെ ആ കവിളില്‍ കൊച്ചു കുസൃതി ചിരി മാഞ്ഞില്ല.!!!

ആ കൊച്ചു കുസൃതി ചിരി ഒന്നുകുടി കണ്ടപ്പോള്‍ ഞാന്‍ മാറിനിന്നു പൊട്ടികരഞ്ഞു.

ജോര്‍ജ് ജോസഫ്‌

Comments

  1. വളരെ അധികം നന്നായിട്ടുണ്ട് എഴുത്തുന്നത് .....
    ജോര്‍ജ് യെട്ടന്റ്റെ ബ്ലോഗ്‌ കണ്ടപ്പോള്‍ ഒരുപാട്‌ സന്തോഷമായി, എല്ലാവരുടേയും വാക്കു കേട്ടല്ലോ അവസാനം , എഴുത്തു നിര്‍ത്തരുത് !
    ദൈവം അനുഗ്രഹിക്കട്ടെയെന്നു ആത്മാര്‍ഥമായി പ്രാത്ഥിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം