ക്രിസ്മസ്സ് സന്ദേശം

എനിക്കു ഫയിസസ് ബൂക്കില്‍ ഒരു നല്ല കൂട്ടുകാരി ഉണ്ട്. എപ്പോഴും എന്റ്റെ സ്റ്റാറ്റസിനും ചിത്രങ്ങള്‍ക്കും കമന്റും ലൈക്ക്സും തരാറുളള ഒരു കൂട്ടുകാരി. വളരെ കുറച്ചു നാളായതെയൊളളു ഞങ്ങള്‍ പരിചയപെട്ടിട്ടു , അവള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ത്തന്നെ ഞങ്ങള്‍ തമ്മില്‍ ചാറ്റ് ചെയ്യാറുണ്ട്‌, എന്റ്റെ വിശേഷങ്ങള്‍ അവള്‍ തിരക്കുകയും തിരിച്ചു ഞാന്‍ അവളുടെ വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു,: അവള്‍ ഡിഗ്രി ചെയ്യുകയാണ് , വീട്ടില്‍ ഒരു ഒറ്റ മകള്‍ ആണ്‌, ഒരു നല്ല അച്ഛനും അമ്മയും അവള്‍ക്കു ഉണ്ടന്നും അച്ഛനുമായി നല്ല കൂട്ടാണുയെന്നും എന്നെ പറ്റി അവള്‍ അച്ഛനോട് പറയാറുണ്ട്‌യെന്നും അവള്‍ എന്നോട്‌ പറഞ്ഞിരുന്നു .

തുടര്‍ന്നു 
അവള്‍ ക്രിസ്മസ്സ് കഴിഞ്ഞു പിറ്റേ ദിവസം ചാറ്റ് ചെയ്യാന്‍ ഫേസ്ബുക്കില്‍ വന്നു.

കുശലം ചോദിക്കുന്നതിന്റ്റ്റ്‌ ഇടയില്‍ അവള്‍ എന്നോട്‌ ചോദിച്ചു:
ക്രിസ്മസ്സ് എങ്ങനെ ഉണ്ടാരിയിരുന്നു?
ഞാന്‍ പറഞ്ഞു: വെളളുപ്പിനെ (രാവിലെ) പള്ളിയില്‍ പോയി,ഒരുപാടു കേക്ക് കഴിച്ചു പിന്നെ ഉച്ചക്കു ചിക്കനും കുട്ടി നല്ല ചോറുണ്ടു, പടക്കം പൊട്ടിച്ചു, ,അങ്ങനെ മൊത്തത്തില്‍ അടിച്ചു പൊളിച്ചുയന്നു.
ഞാന്‍ തിരിച്ചു അവളോടു ചോദിച്ചു:

എങ്ങനെ ഉണ്ടാരിയിരുന്നു അവിടെ ക്രിസ്മസ്സ് അടിച്ചുപോളളിചോ???

തരിച്ചു അവള്‍ മറുപടി പറഞ്ഞു.

ഇല്ല !!!

ഞാന്‍ : അതു എന്ത് പറ്റി?

അവള്‍ : എല്ലാ വര്‍ഷവും മുടങ്ങാതെ പള്ളിയില്‍ പോകുന്നതാണ് ഈ വര്‍ഷം പറ്റിയില്ല!!

ഞാന്‍ : ങെ അതു എന്താടോ ?

അവള്‍ : അച്ഛന്‍ തലെ ദിവസമാണ് ഗള്‍ഫില്‍ തരിച്ചു പോയതുയെന്നു.

ഞാന്‍ : അയ്യോ! എങ്കില്‍ തന്നിക്കു ഒറ്റക്കു പോകല്ലരുന്നോ??

അവള്‍ : എനിക്ക് ഒറ്റക്കു നടക്കാന്‍ മേല്ല!!!

ഞാന്‍ : എന്തുപറ്റി ????
         
അവള്‍ : എന്റ്റെ കാലിന്റെ ഇടതു വശം തള്ളന്നത് ആണ്‌ ,
              എന്നെ ഇവിടെ ആരു കൊണ്ടുപോകാന്‍ ?
           
ഞാന്‍ : ട്രീത്മെന്റ്റ്‌ ചെയ്തില്ലെ ?
         
അവള്‍ : മാറില്ല !!! എന്റെ കൊച്ചിലെ നിമോനിയ വന്നതാ....  
            പക്ഷേ ഉണ്ണി ഈശോ എന്റ്റ കുടെ ഉണ്ട് എപ്പോഴും.!!!

എനിക്ക് ഒന്നും പിന്നെ ഒരുവാക്കുപോലും 
അവുടെ അടുത്തു പറയാന്‍  ഉണ്ടായിരുനില്ല....കാരണം 

 ഞാന്‍ വെറുതെ കള്ളം പറഞ്ഞതാണ് അവളുടെ അടുത്ത് രാവിലെ പള്ളിയില്‍ പോയന്നു , ചാറ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ശരിക്കും കുററബോധവും വിഷമവും തോന്നി .


ജോര്‍ജ് ജോസഫ്‌

Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം