അമ്മ

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം . തെളിച്ചു പറഞ്ഞാല്‍ അപ്പൻ നാട്ടില്‍ ഇല്ല , അടിമത്വത്തില്‍നിന്ന് സ്വതന്ത്രത്തിലേക്കുവന്ന കാലഘട്ടം . അന്ന് വീട്ടില്‍ ഞാനും എന്റ്റ സഹോദരനും സ്ഥിരം മത്സരവും വഴക്കുമായതിനാല്‍ , അമ്മക്ക് ഏറെ ബുദ്ധിമുട്ടെണ്ടി വന്നിരുന്നു . ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നതുകൊണ്ട് അമ്മക്ക് ഈ കാര്യം ഓര്‍ത്തു എന്നും വേദന മാത്രമായിരുന്നു . സഹോദരനു എന്നെക്കാട്ടില്‍ ഒരു വയസ്സു മാത്രെമേ കൂടുതലോളളു ഞങ്ങള്‍ രണ്ടുപേരും ചെറുപ്പംമുതലേ എന്ത് കാര്യത്തിനും വാശിയേറിയ മത്സരമാണ് . അവസാനം മത്സരം മൂത്ത് പൊരിഞ്ഞ വഴക്കില്‍ കലാശിക്കുകയും ചെയ്യും . ഇതു വീട്ടിലെ സ്ഥിരം കാഴ്ചയായതിനാല്‍ , അമ്മക്കു ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ നിയന്ത്രിക്കാന്‍ പ്രയാസമായിരുന്നു .

അമ്മക്ക് ഞങ്ങളുടെ വഴക്കും മത്സരവും കണ്ടു സഹിക്കാനാവാതെ , അമ്മയുടെ അച്ഛനോട് ഈ കാര്യം സംസാരിച്ചു . അങ്ങനെ ( അമ്മയുടെ അച്ഛന്‍ ) അപ്പച്ചൻ ഞങ്ങളില്‍ ഒരാളെ അപ്പച്ചന്റെ തറവാട്ടിലോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു . അവിടെയാണ് അടുത്ത മത്സരം !
ആരു തറവാട്ടില്‍ പോകും ????
സഹോദരന്‍ +1 യില്‍ പഠിക്കുകയാണ് . അവന്റ്റെ ട്യൂഷ്യന്‍ വീടിന്റെ അടുത്തുള്ളൊരു പ്രഗല്‍ഭനായ ഒരു അധ്യാപകന്റ്റെ അടുത്തായിരുന്നു. അതുകൊണ്ടു അവനു തറവാട്ടില്‍ പോകാന്‍ പറ്റില്ല . പിന്നെ എനിക്ക് സ്റ്റഡി ലീവ് ആയതിനാലും ക്ലാസ്സ്‌ അധികം ഇല്ലതത്തുകൊണ്ടും , എന്റ്റെ മണ്ടക്ക് താനെ ആ ചീട്ടു വന്നു വീണു . അവസാനം അമ്മയും അപ്പച്ചനും സഹോദരനും കൂടി ബുദ്ധിപൂര്‍വ്വം തറവാട്ടില്‍ പോകാമെന്നു എന്നെ കൊണ്ടു സമ്മതിപ്പിച്ചു . ആ സമ്മതം കേള്‍ക്കണ്ടിയ താമസം , വീടിന്റ്റെ മുമ്പില്‍ എന്നെ തറവാട്ടില്‍ കൊണ്ടുപോകാനായി ഒരു ഓട്ടോറിക്ഷയുമായി അപ്പച്ചൻ വന്നു ഇറങ്ങി , എന്റ്റെ വസ്ത്രങ്ങള്‍ളും പാഠ്യപുസ്തകങ്ങള്‍ളും അമ്മയും സഹോദരനും കൂടി ഒരു ഹാന്‍ഡ്‌ ബാഗില്‍ തയാറാക്കി തന്നു . അങ്ങനെ ജീവിതത്തില്‍ ആദ്യമായി എന്റ്റെ അമ്മയില്‍ നിന്നും മാറിപ്പോക്കുന്ന നിമിഷങ്ങള്‍ . ഓട്ടോറിക്ഷ വീട്ടില്‍നിന്നും പുറപ്പെട്ടപ്പോള്‍ , അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുക്കുന്നത് ഞാന്‍ കണ്ടു . അതു കണ്ടപ്പോള്‍ എന്റ്റെ  മനസ്സു ഒന്നു പിടഞ്ഞു അതു പുറമേ കാണിച്ചില്ല, ഞാന്‍ ആണെങ്കില്‍ അഭിനയിക്കാന്‍ മിടുക്കനും ഞാന്‍ വളരെ കൂള്‍ളായി അമ്മക്ക് കൈകള്‍ നീട്ടി വീശി ഒരു ബൈയും കൊടുത്തു .

എനിക്ക് തറവാടു ഒരു പുതിയ അനുഭവമായിരുന്നു . എന്റ്റെ കൊച്ചു വീടിനേക്കാള്‍ വലിയ സൌകര്യങ്ങള്‍യുളളതായിരുന്നു . അവിടെ എനിക്ക് ഒരു മുറിയും വേണ്ടുന്നതു എല്ലാം ഒരുക്കി എന്റ്റെ അമ്മച്ചിയും എന്നെ കാത്തിരിപ്പുണ്ടായിരുന്നു . തറവാട്ടില്‍ ചെന്നപാടെ (അമ്മയുടെ സഹോദരന്‍ ) അങ്കിളിന്റ്റെ മകള്‍ പാഠിക്കുന്ന ട്യൂഷ്യന്‍ സെന്റെറില്‍ ഒരു ട്യൂഷ്യന്‍ അപ്പച്ചൻ ക്രമപ്പെടുത്തിതന്നു . ക്രമേണ എന്റ്റെ ദിനചര്യയ ആകെ മാറി , രാവിലെ നേരത്തെ ഏഴുന്നേല്‍ക്കാവാനും ക്രത്യമായി ട്യൂഷ്യനു പോകുവാനും തുടങ്ങി . തറവാട്ടില്‍ ആകെ കൂട്ട് അങ്കിളിന്റ്റെ മകളും എന്റ്റെ സഹോദരിയുമായ സിനി . അമ്മ ദിവസവും ഒരു നുറുവട്ടം എന്റ്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തറവാട്ടില്‍ വിളിക്കും പക്ഷെ ഞാന്‍ അമ്മയോടു ഫോണ്‍ണില്‍ സംസാരിക്കാറില്ല . കാരണം എനിക്ക് അമ്മയോടു ഒരുപാടു സ്നേഹമുണ്ടായിരുന്നു , പക്ഷെ അമ്മ വീട്ടില്‍നിന്നും തറവാട്ടില്ലോട്ടു പറഞ്ഞുഞ്ഞയച്ചപോള്‍ മുതല്‍ കുറഞ്ഞു . ആര്‍ക്കുംതന്നെ വേണ്ടാന്ന്‌ ഒരു തോന്നല്‍ .ഞാന്‍ ഒരാഴ്ച്ചക്കു ശേഷം ആദ്യമായി സ്കൂള്‍ളിലേക്കു പോകുന്ന ദിവസം . ബസ്സിലാണ് യാത്ര , രാവിലെ ഞാന്‍ തറവാട്ടില്‍ നിന്നും ഇറങ്ങി , നടന്നു കൊടുമണ്‍ പട്ടംത്തിറ എന്ന സ്ഥലത്തു നിന്നും ബസ്സ് കയറി , ഏകദേശം ആറു കിലോമീറ്റര്‍ ദൂരം സ്കൂള്‍ളിലേക്കു . ഞാന്‍ സ്കൂള്‍ളിന്റ്റെ അടുത്തുള്ള ബുസ്സ്റൊപ്പില്‍ ഇറങ്ങുന്നതും നോക്കി എന്റ്റെ അമ്മ അവിടെ കാത്തു നില്‍പ്പൂണ്ടായിരുന്നു . നേരത്തെ അമ്മ തറവാട്ടില്‍ വിളിച്ചു അറിഞ്ഞിരുന്നു എന്റ്റെ സ്കൂള്‍ളിലേക്കുള്ള വരവ് . അങ്ങനെ അമ്മ എന്നോട് തറവാട്ടില്‍ പോയതിനുശേഷം ആദ്യമായി എന്റ്റെ അടുത്ത് വന്നു സംസാരിച്ചു .
       മോനെ നീ വല്ലതും കഴിച്ചോ ?
എനിക്ക് മനസ്സില്‍ ഒരു ആശ്വാസതോന്നി തിരികെ ഞാന്‍ മറുപടിയായി ഒന്നും പറയാതെ സ്കൂള്‍ളിലേക്കു നടന്നു . അമ്മ എന്റ്റെ പുറകെ .... 
        ഡാ മോനെ നില്‍ക്കട്ടെ ..... എന്നു പറഞ്ഞു കൊണ്ടു . 
എനിക്ക് ദേഷ്യം വന്നു , അമ്മ പുറകെ വരുന്നത് കണ്ടു ഞാന്‍ തിരികെ ദേഷ്യത്തില്‍ പറഞ്ഞു .
       എനിക്ക് ഇന്നു സ്പെഷ്യല്‍ ക്ലാസ്സ്‌യുണ്ട് . എനിക്ക് ആരോടും സംസാരിക്കണ്ട !!!
അമ്മ അതു കേള്‍ക്കണ്ട താമസം അവിടെ അമ്മ നിന്നു . ഞാന്‍ സ്കൂള്‍ളിലേക്കും കയറി .
അമ്മ അന്നു വൈക്കിട്ടു ഫോണ്‍ണില്‍ തറവാട്ടില്‍ വിളിച്ചു . അമ്മയോടു ഫോനെനില്‍  സംസാരിക്കാന്‍ അമ്മച്ചി എന്നെ വിളിച്ചു , പക്ഷേ ഞാന്‍ അറിയാത്ത മട്ടില്‍ മുറിക്കു ഉള്ളില്‍ ഉറക്കം നടിച്ചു കിടന്നു . പിറ്റേ ദിവസം രാവിലെ വരെ ഉറങ്ങാതെ ഞാന്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല കാരണം എന്റ്റെ അമ്മ !

അങ്ങനെ പലവട്ടം അമ്മ  പല കരണങ്ങള്‍ പറഞ്ഞു എന്നെ കാണാനായി വന്നിരുന്നു . ഞാന്‍ ആകട്ടെ അമ്മയെ കണ്ട ഭാവം കാണിക്കാറില്ല . പക്ഷേ അമ്മ പോകുന്നതും നോക്കി സ്കൂള്‍ളിനകത്തു ക്ലാസ്സനു ബെല്‍ അടിക്കുന്നടം വരെയും, അമ്മ എന്നെ  കാണാത്ത ഒരു ഇടം നോക്കി അമ്മയെ നോക്കി മാറിനില്‍ക്കും . 

സ്റ്റഡി ലീവ് ആയതിനാല്‍ തുടര്‍ന്നു സ്കൂള്‍ളില്‍ ഒരു ക്ലാസ്സുക്കുടിവെച്ചു . ആ ദിവസവും പതിവുപോലെ രാവിലെ എഴുനേറ്റു സ്കൂള്‍ളിലേക്കു കൊടുമണ്‍ പട്ടംത്തിറ ബുസ്സ്റൊപ്പില്‍ നിന്നും ബസ്സ്‌ കയറി സ്കൂള്‍ളിന്റ്റെ അടുത്തുള്ള ബുസ്സ്സ്റ്റോപ്പില്‍ വന്നു ഇറങ്ങി . മനസ്സില്‍ അമ്മയെ പ്രതിഷിച്ചിരുന്നു . പക്ഷേ അമ്മയെ ഞാന്‍ കണ്ടില്ല . ഞാന്‍ ഈ ലോകത്തു ഏറ്റവുമധികം സ്നേഹിച്ചിരുന്ന അമ്മയ്ക്കും തന്നെ വേണ്ടാതെയായിരുന്നു . തന്നെ ആരും ഈ ലോകത്ത് സ്നേഹിക്കുന്നില്ല , നൊന്തുപെറ്റ അമ്മക്കുപോലും തന്നെ വേണ്ടാതെയായിരുന്നു . താന്‍ ഒരു കുറ്റവാളിയല്ല പക്ഷേ തന്നെ എല്ലാവരും വെറുക്കുന്നു . ലോകത്ത് സ്നേഹം തുടച്ചു മാറ്റപെട്ടിരിക്കുന്നു . എന്റ്റെ ഹൃദയം ഒരു കാട്ടുതീ പോലെ കത്തി എരിഞ്ഞു . കത്തി എരിയുന്ന ഹൃദയവുമായി ഞാന്‍ സ്കൂള്‍ളിലേക്കു നടന്നു . നടന്നു സ്കൂള്‍ളിന്റ്റെ ഗേറ്റില്‍ അടുക്കാറായപ്പോള്‍ ഒരു പൊതികെട്ടുമായി എന്നെ കാത്ത് എന്റ്റെ അമ്മ നിറ കണ്ണുകളോടെ നില്‍ക്കുന്നതു ഞാന്‍ കണ്ടു .  എന്റ്റെ കണ്ണുകള്‍ നിറഞ്ഞു അതില്‍ ഉപരി എനിക്ക് അമ്മയെ ഒന്നു കണ്ടപ്പോള്‍ ഒരുപാടു സന്തോഷമായി . പക്ഷേ പുറത്തു കാണിച്ചില്ല . കാരണം താന്‍ കലോല്‍സവ വേദികളില്‍ നാടകത്തിനും മോണോആക്ട്‌നും സ്ഥിരം നല്ല നടനുളള സമ്മാനം വാങ്ങുന്നയാള്‍ളലല്ലേ .
ഞാന്‍ സ്കൂള്‍ളിലേക്കു അമ്മയെ കാണാത്ത ഭാവം നടിച്ചു കയറുമ്പോള്‍ അമ്മ എന്നെ വിളിച്ചു .
    ഡാ മോനെ ......
ഞാന്‍ തിരിഞ്ഞു ഒന്നു അമ്മയെ നോക്കി !
അമ്മയുടെ മുഖം വിളറിയിരുന്നു . അമ്മയുടെ കുഴിഞ്ഞ കണ്ണുകള്‍ ചുവന്നു നിറഞ്ഞു . ഞാന്‍ നോക്കുന്നതു കണ്ടു അമ്മ ചോദിച്ചു ,
    മോനെ നീ വല്ലതും കഴിച്ചോ ???? ആ ചോദ്യത്തില്‍ അമ്മയുടെ സ്വരം ഇടറിയിരിന്നു.
വീണ്ടും ആ ചോദ്യം കേട്ടപോള്‍ എന്റ്റെ മനസ്സില്‍ തകര്‍ന്നു . ഞാന്‍ തിരികെ പറഞ്ഞു ,
    എനിക്ക് ക്ലാസ്സില്‍ പോകണം .
അമ്മ എന്റ്റെ കൈക്കുപിടിച്ചു നീക്കി നിര്‍ത്തി സാരി തുമ്പ് കൊണ്ടു എന്റ്റെ മുഖം നന്നായി തുടച്ചു കൊണ്ടു പറഞ്ഞു .
    ഈ വര്‍ഷം നന്നായി പഠിച്ചു നല്ല മാര്‍ക്ക്‌ വാങ്ങണം.
ആ വാക്കുകള്‍ എന്റ്റെ കാതുകളില്‍ മുഴങ്ങി . സ്കൂള്‍ളിലേക്കു കയറുന്നതിനു മുമ്പ് അമ്മയുടെ കൈയിലെ വേര്‍പ്പില്‍ നന്നഞ്ഞ ആ പൊതികെട്ടു എന്റ്റെ കൈയില്‍ വെച്ചു തന്നു . എന്നോട്  അമ്മ കൈകൊണ്ടു പൊക്കോളളുയെന്നു ആഗ്യം കാട്ടി . അമ്മ സംസാരിച്ചു പക്ഷേ ആ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തു വന്നില്ല ! അപ്പോഴേക്കും സെക്കന്റ്‌ ബെല്‍ മുഴങ്ങിയിരുന്നു . ഞാന്‍ ആ പൊതി കേട്ടുമായി വേഗം  സ്കൂള്‍ളിലേക്കു നടന്നു . ക്ലാസ്സില്‍ കയറുന്നതിനു മുമ്പ് ആ പോതികെട്ടു ബാഗില്‍ വെക്കാന്‍ മറന്നില്ല . 

 വൈകിട്ടു തിരികെ തറവാട്ടില്‍ ചെന്നു  , പഠിക്കാന്‍ ബുക്കിനായി ബാഗ്‌ തുറന്നപ്പോള്‍ , അമ്മ രാവിലെ തന്ന പൊതികെട്ട് ഞാന്‍ കണ്ടു .
ഞാന്‍  പൊതികെട്ട്  മേശപുറത്തു വെച്ചു  പതുക്കെ തുറന്നു നോക്കി . ആ പൊതി തുറന്നപ്പോള്‍ ഒരു വാഴയിലയില്‍ പൊതിഞ്ഞ എനിക്ക് ഏറ്റവുമധികം ഇഷ്ട്ടമുളള അമ്മ ഉണ്ടാക്കി തരാറുള്ള  വെള്ളയപ്പം !!!
ഞാന്‍ ആ വെള്ളയപ്പം കൈയില്‍ എടുത്തു . എന്റ്റെ കണ്ണുകള്‍ നിറഞ്ഞു തുളുബി ആ പോതികെട്ടില്‍ വീണു . എനിക്ക് എന്റ്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല . ഞാന്‍ പോതികെട്ടു മേശയില്‍ വച്ച് കട്ടിലില്‍ കിടന്നു ഉറക്കെ കരഞ്ഞു . അപ്പച്ചനും 'അമ്മച്ചിയും ശബ്ദം കേള്‍ക്കാതെ ഇരിക്കാന്‍ ഞാന്‍ വായില്‍ പുതപ്പ് കുതിതിരികിയിരുന്നു . കരഞ്ഞു കരഞ്ഞു എന്ന്റെ കണ്ണുകള്‍ നിച്ചലമായി . പെട്ടെന്നു മേശയില്‍ ഇരുന്ന പോതികെട്ടു ഞാന്‍ എടുത്ത് ആര്‍ത്തിയോടെ ഓരോനായി വാരിവലിച്ചു തിന്നു . അപ്പോഴും എന്റ്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുക്കികൊണ്ടിരുന്നു..........

ജോര്‍ജ് ജോസഫ്‌ 

Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം