മാര്‍ച്ച്‌ 4/2012

2012 ഫെബ്രുവരി 12 -
രാവിലെ ഏകദേശം ഒരു പത്തുമണിയോടെ  എന്റ്റെ ശ്രദ്ധയില്‍  ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ വന്നുപെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു സുന്ദരികുട്ടി .. പിന്നെ ഒന്നും ആലോചിച്ചില്ല ഒരു ഫ്രണ്ട് റീഖുഎസ്റ്റ് അയച്ചു. ഒരുപാടു നാളുകള്‍ക്കുശേഷമാണ് ഒരു പെണ്‍കുട്ടിക്കു റീഖുഎസ്റ്റ് അയകുന്നത് . അങ്ങനെ അന്ന് വൈകിട്ടു ഒരു മൂന്നു മണിയോടെ അവളുടെ ഒരു മെസ്സേജ് എന്റ്റെ മെസ്സേജ് ഇന്‍ബോക്സ്‌ വന്നു.

ഹായ് ജോര്‍ജ് !!!

ഞാന്‍ തിരികെ മറുപടിയായി അയച്ചു
ഹായ് സുന്ദരിക്കുട്ടി !!!

പിന്നെ തുരുതുര ചാറ്റ് ചെയ്തു  തുടങ്ങി....
അങ്ങനെ ഞാന്‍ അവളെ പരിചയപെട്ടു...
അവള്‍ ചെന്നൈയിലെ ഒരു പ്രമുഖ കോളേജില്‍ രണ്ടാം വര്‍ഷ ബി. എ  മാധ്യമ പഠന വിദ്യാര്‍ത്ഥിനി. അവളുടെ വീട് ആകട്ടെ എന്റ്റെ വീടിനു തൊട്ടു അടുത്തുള്ള സ്ഥലത്ത് .ഒരു കുഞ്ഞു വീടാണെന്നും വീട്ടില്‍ ഒരു സഹോദരിയും  അമ്മയും , പപ്പായും  ഉണ്ട്‌  ! എനിക്ക് 
പപ്പയുടെ അതെ മുഖഛായാണ്  ,സഹോദരി പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് , പപ്പാ ഒരു സ്കൂളില്‍  ഡ്രൈവറാണ് , അമ്മക്ക് ജോലി ഒന്നും ഇല്ല ഒരു നല്ല വീട്ടമ്മ ! പിന്നീട്  ഞങള്‍ രാത്രി മൊബൈല്‍ഫോണ്‍ നമ്പരുകള്‍ കൈമാറി. പിന്നെ പതിവായി പരസ്പരം വിളിക്കാനും മെസ്സേജ് അയക്കാനും തുടങ്ങി അങ്ങനെ ഞങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായി... അവളുടെ തുറന്നുള്ള സംസാരം എന്നെ വല്ലാതെ ആകര്‍ഷിച്ചു !

അവളെ പറ്റി ഒരു ഒറ്റ വാക്ക്‌ പറയുകയാനെങ്കില്‍ അത് ഇതായിരിക്കും "നിഷ്കളങ്കതയുള്ള കുട്ടി"

തുടര്‍ന്ന്  അവളുടെ എല്ലാ കാര്യങ്ങളും  വിഷമങ്ങളും എന്നോട് തുറന്നു പറഞ്ഞു...

അവളെ പഠിപ്പിക്കുന്നത് അവളുടെ അകന്ന ഒരു ബന്ധുവായ ഒരു അവിവാഹിതയായ ഒരു സ്ത്രിയാണ്. അവള്‍ അവരെ  വിളിക്കുന്നത് ആന്റി എന്നാണ് ...
ഇതിനു തിരികെയുള്ള മറുപടിയായി ഞാന്‍ ചോദിചു..
"എന്താ പപ്പാ തന്നെ പഠിപ്പികാതെ ...???"
അവള്‍ മറുപടിയായി വിഷമത്തോടെ പറഞ്ഞു ...
പപ്പാ നല്ലതായി മദ്യപ്പിക്കും ... വീട്ടില്‍ എന്നും മദ്യപ്പിച്ചാണ് വരിക..
മദ്യപ്പിക്കുന്ന കാരണം ഒരുവട്ടം പപ്പയിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നുയെന്നും,  പപ്പയിക്ക് കിട്ടുന്ന ശമ്പളം കൊണ്ടാണ്ണ്‍ വീട്ടുകാര്യങ്ങള്‍ നോക്കുന്നതും അനിയത്തിയെ പഠിപ്പിക്കുന്നതും.  എന്നാലും പപ്പയിക്ക് എന്നെയും അനിയത്തിയെയും നല്ല ഇഷ്ട്ടമാണ് , പക്ഷെ ഞങ്ങള്‍ എത്ര പറഞ്ഞാലും കുടി നിര്‍ത്തില്ല .....
ഇതു അവള്‍ക്കു ജീവിതത്തില്‍ ഏറ്റവുമധികം വിഷമം ഉള്ള കാര്യമാണെന്നും കൂട്ടി ചേര്‍ത്തു ...


ഞാന്‍ കുടി നിര്‍ത്താനുളള ചില കാര്യങ്ങള്‍ അവള്‍ക്കു പറഞ്ഞു കൊടുത്തു ...ഈ മെയ്‌ യില്‍ വെക്കെഷനു അവള്‍  വീട്ടില്‍ വരുമ്പോള്‍ പപ്പയുടെ കുടി പൂര്‍ണമായും നിര്‍ത്തിട്ടെ ചെന്നൈക്ക് മടങ്ങുകയോളളുയെന്നും അവള്‍ എനിക്ക് വാക്ക്തന്നു  ....

അങ്ങനെ ഇന്നലെ 
അവള്‍ അവളുടെ അനിയത്തിക്ക് എന്റ്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ഞാന്‍ അറിയാതെ കൈമാറി. ഇന്നലെ ഞാന്‍ കോളേജില്‍ നില്‍ക്കുമ്പോള്‍ ഒരു പരിചയം ഇല്ലാത്ത നമ്പറില്‍ നിന്ന് ഒരു മെസ്സേജ് വന്നു

ഹായ് ജോര്‍ജ് !!!

തിരികെ ഞാനും പറഞ്ഞു

"ഹായ് "

മറുപടിയായി മെസ്സേജ് വന്നു
"എനിക്ക് ജോര്‍ജിനെ ഭയങ്കര ഇഷ്ട്ടമാണ്..."

"ആരാണ് എനിക്ക് മനസിലായില്ലല്ലോ "എന്ന എന്റ്റെ മറുപടിക്ക്

എന്റെ പേരു  പ്രിയ റോയ്‌ !

ഞാന്‍ ഒരു നിമിഷം ഞെട്ടി ... ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു
എന്റ്റെ കാള്‍ എല്ലാം കട്ട്‌ ചെയ്തു കൊണ്ടേയിരുന്നു  ....
അപ്പോള്‍ തിരികെ മറുപടിയായി എനിക്ക് ഒരു  മെസ്സേജ് 

 വന്നു ...
"ഞാന്‍ ജോര്‍ജ് ചേട്ടനെ വിളിക്കാം..... നാളെ രാവിലെ ..."
ഞാന്‍ മറുപടിയായി മെസ്സേജ് ചെയ്തു

"ഓക്കേ ബൈ "

പിന്നീട് രാത്രി ഒരു 12 മണിക്കു ശേഷം വേണ്ടും ആ അപരിചിതമായ നമ്പറില്‍ നിന്നും മെസ്സേജ്കുള്‍ ഓരോന്നായി വരാന്‍ തുടങ്ങി ... മെസ്സേജുകള്‍ തുരുതുരെ വരാന്‍ തുടങ്ങിയത്തോടെ എനിക്ക് ദേഷ്യവും കൂടി വന്നു ...
എനിക്ക് അറിയാവുന്ന എല്ലാ ഭാഷയിലും ഞാന്‍ ശക്തമായിതന്നെ ആ അപരിചിതയോട് പ്രതികരിച്ചു.

എന്റ്റെ വാക്കുകള്‍ക്കു ഒടുവില്‍ മറുപടിയായി ആ അപരിചിത പറഞ്ഞു ...
" ഞാന്‍ ജോര്‍ജ് ചേട്ടന്റെ അനിയത്തിയ "

എന്‍റെ അടുത്ത ചോദ്യം "ആരാണ് നീ ???"

ആ ചോദ്യത്തിന്റ്റെ മറുപടിയായി അവള്‍ അവളുടെ യഥാര്‍ത്ഥ പേര് പറഞ്ഞു ...

അപ്പോളാണ് എനിക്ക് മനസിലായത്‌  എന്‍റെ ചെന്നൈയിലെ പ്രിയ സുഹൃത്തിന്റ്റെ അനിയത്തിയെന്നു.
-ഇങ്ങനെ ചെയ്തതിനു ശക്തമായി ഞാന്‍ അവളെ ശകാരിച്ചു ...തുടര്‍ന്നു ഞാനും അനിയത്തിയും വെളുപ്പിനെ ഒരു മൂന്നു മണിവരെയും മെസ്സേജ് ചെയ്തു കൊണ്ടിരുന്നു... അങ്ങനെ പ്രിയ സുഹൃത്തന്റ്റെ അനിയത്തിയെയും  എനിക്ക് കൂടുതല്‍ മനസിലാകാന്‍ സാധിച്ചു.

 അപ്പോഴേക്കും 
എന്നെ ഉറക്കം പെതുക്കെ പിടിച്ചിരുന്നു ... 
എന്നാല്‍ അനിയതിക്കുട്ടിക്കു ഒട്ടും തന്നെ ഉറക്കം പിടിച്ചിരുന്നില്ല , അവള്‍ പെട്ടന്ന് പെട്ടന്നുതന്നെ മെസ്സേജ്കള്‍   ചെയ്തു കൊണ്ടിരുന്നത്  ...

അവസാനം ഞാന്‍ അനിയത്തിയോട് ചോദിച്ചു ..

പപ്പാ എന്തിയെ ???

തിരികെ മറുപടിയായി അവള്‍ പറഞ്ഞു

പപ്പാ നല്ല ഉറക്കമാ !!!

അവളുടെ ആ മെസ്സേജ് കൂടി വായിച്ചു കഴിഞ്ഞപ്പഴെക്കും ഞാന്‍ ഉറങ്ങി കഴിഞ്ഞിരുന്നു.....

മാര്‍ച്ച്‌ 4/2012 -

രാവിലെ ഒരു 8 മണി കഴിഞ്ഞപ്പോള്‍ പള്ളിയില്‍ പോകണം എന്നു ഓര്‍ത്തു ഞാന്‍ മെല്ലെ ഉണര്‍ന്നു . തലയണയുടെ അടിയില്‍ നിന്നും മൊബൈല്‍ വെറുതെ എടുത്തു നോക്കി... ചെന്നൈയിലെ പ്രിയ സുഹൃത്തിന്റ്റെ നമ്പറില്‍ നിന്നും ഒരു മെസ്സേജ് വന്നു കിടക്കുന്നു ...
മെസ്സേജ് ഞാന്‍ തുറന്നു വായിച്ചു ....
അതില്‍ ഇങ്ങനെ അവള്‍ എഴുതിയിരുന്നു ...

"എന്റെ പപ്പാ പോയി "

തിരികെ മൊബൈല്‍ എടുത്തു പെട്ടന്ന്  തന്നെ ഞാന്‍  അവളെ വിളിച്ചു ...

ഡാ എന്തുപറ്റി ? പപ്പാ എവിടെ പോയി ???

അവള്‍ മറുപടിയായി കിതച്ചു വിക്കി വിക്കി പറഞ്ഞു ..

" പപ്പാ മരിച്ചു പോയി രാവിലെ !!!

മരണ കാരണം ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു ...
അവളും ആന്റിയും ഉടനെ തന്നെ ചെന്നൈയില്‍ നിന്നും പുറപ്പെടുകയാണെന്നും അവള്‍ കരഞ്ഞു കൊണ്ട് കൂട്ടി ചേര്‍ത്തു .

മരണത്തിന് തൊട്ടു മുമ്പുള്ള അവസാന ഉറക്കമായിരുന്നുയെന്നു 
അത് എന്നു എനിക്ക് അറിയില്ലായിരുന്നു  ....

പ്രിയ സുഹൃത്തിന്റ്റെ പപ്പയുടെ നിര്‍ ജീവശരീരം വെച്ചേക്കുന്നത് ഞങളുടെ ആശുപത്രി മോര്‍ച്ചറിയിലാണ്.
ഞാന്‍ ഇപ്പോള്‍ ആ ചലനം അറ്റു കിടക്കുന്ന ശരീരം കണ്ടു കഴിഞ്ഞതെ ഒള്ളു .... എന്‍റെ പ്രിയ സുഹൃത്തിന്റ്റെ അതെ മുഖഛായ ... അവള്‍ ഇനി 
മെയ്‌ യില്‍ വെക്കെഷനു വരുമ്പോള്‍ പപ്പയുടെ കുടി നിരത്താന്‍ പറ്റില്ലല്ലോ !!!

ഇന്നു ഞങ്ങള്‍ പരിചയപെട്ടിട്ടു 21 ദിവസം പിന്നിടുന്നു
ഇന്നു അവള്‍ എന്‍റെ ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങി കഴിഞ്ഞിരിക്കുന്നു....

ഒരുപക്ഷേ അവളെ നേരത്തെ പരിചയപെട്ടിരുന്നെകില്‍
എനിക്ക് പപ്പയോടു ഒന്ന് സംസാരിക്കാന്‍ പറ്റിയെന്നെ !!!

മനസ്സില്‍ ഒരുപാട് ചോദ്യത്തിന്റെ മറുപടി നല്‍ക്കാന്‍ വയ്യാതെ
ഇപ്പോള്‍ എന്‍റെ ഹൃദയം വിങ്ങി അമ്മരുന്നു....

( ഇന്നു എന്റെ ജീവിതത്തില്‍ സംഭവിച്ച  നിമിഷങ്ങള്‍ )
ജോര്‍ജ്  ജോസഫ്‌

Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം