സൈറന്‍


കഴിഞ്ഞ മാസം ഞാനും എന്‍റെ രണ്ട്‌ സുഹൃത്തുക്കളും കൂടി , തുടര്‍ന്നുള്ള പഠനത്തിനായി കോളേജുകള്‍ അന്വേഷിക്കാന്‍ ചെന്നൈയിലേക്കു പോകാന്‍ തിരുമാനിച്ചു ...  തുടര്‍ന്നു  പെട്ടന്നു തന്നെ ടിക്കറ്റുക്കള്‍ ഞങ്ങള്‍ക്കു  ബുക്ക്‌ ചെയ്തുകിട്ടി ,അങ്ങനെ ഒരു ബുധനാഴ്ച രാവിലെ കോട്ടയത്ത്‌ നിന്നും കൃത്യം എട്ടു മണിക്ക് ചെന്നൈയിലേക്കു ഞങ്ങള്‍ ട്രെയിനില്‍ പുറപ്പെട്ടു . സ്ലീപ്പര്‍ ക്ലാസ്സ്‌ ആയതിനാല്‍ അധികം തിരക്കുകള്‍  ഉണ്ടായിരുന്നില്ല , എന്‍റെ സുഹ്രുത്തുള്‍ രണ്ടു പേരും ബാഗുകള്‍ ഒതുക്കി വെച്ചു അവര്‍ക്ക് കിട്ടിയ സീറ്റുകളില്‍ ഇരുന്നു . ഞാന്‍ മാത്രം തലേന്ന് ഉറങ്ങാത്ത കാരണം കിട്ടിയ ബര്‍ത്തില്‍ കയറി  ലാവിഷായി പാലക്കാടു എത്തുന്നതിനു മുന്‍പ് വരെ കിടന്നു ഒരു ഒറ്റ ഉറങ്ങക്കം ഉറങ്ങി  . ട്രെയിന്‍ അതിവേഗത്തില്‍ നീങ്ങികൊണ്ടു ഇരുന്നു ..... പാലക്കാടിന് മുന്‍പ് ഞാന്‍ ഉണര്‍ന്നു മാധവിക്കുട്ടിയുടെ ഒരു നോവലും ആയി ട്രെയിനിലേ സൈഡ് സീറ്റിലേക്കു ഇറങ്ങി ഇരുന്നു . ഞാന്‍ നോവല്‍ വായിച്ചു വായിച്ചു  അതില്‍ മുഴുകിയിരുന്നു... സമയം പോയത് അറിഞ്ഞില്ല... ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ മെല്ലെ നിര്‍ത്തി ..... ഏകദേശം ഒരു അര മണികൂര്‍ ട്രെയിന്‍ അവിടെ പിടിച്ചിട്ടു... ട്രെയിന്റെ ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി ...!!!
ഒറ്റ നോട്ടത്തില്‍ തന്നെ പല നിറത്തിലുള്ള നല്ല കോഴിക്കോടന്‍ അലുവ എന്‍റെ ശ്രദ്ധയില്‍പെട്ടു....  നാവിന്റെ അടിയില്‍ നിന്നും കൊതി ഊറുന്ന വെള്ളം പുറപ്പെട്ടു... പിന്നെ ഒന്നും നോക്കിയില്ല ഞാനും എന്‍റെ സുഹൃത്ത് പാവറട്ടിയും ചേര്‍ന്നു ഒരു കിലോയുടെ  ചുവന്ന നല്ല കശുവണ്ടിയും മുന്തിരിങ്ങകൊത്തും ഇട്ട ഒരു സോയബന്‍ അലുവ വാങ്ങി , അലുവ വാങ്ങി തിരികെ കയറുമ്പോളെക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു... പെട്ടന്നു ഞങ്ങള്‍  ഓടി ട്രെയിന്റ്റെ ഉള്ളിലേക്കു ചാടി കയറി ... പിന്നെ കൊതി ഊറുന്ന അലുവ ഞങ്ങള്‍ പകുതിയായി മുറിച്ചു അകത്താക്കി നീട്ടി ഒരു യേബ്ബക്കവും വിട്ടു .......ട്രെയിന്‍ വലിയ സൈറന്‍ മുഴക്കി  കോയമ്പത്തുരിലേക്കു  ചീറി പാഞ്ഞു...... അലുവയുടെ എണ്ണ കൈയില്‍ മുഴുവനായി ...  ഞാന്‍ കൈ കഴുകാനായി ബാത്ത്റൂമിന്റ്റെ അടുത്തേക്ക് നടന്നു... പെട്ടന്നു ട്രെയിന്‍ നിര്‍ത്തി, ഊച്ചത്തില്‍ സയറന്‍ മുഴക്കികൊണ്ടിരുന്നു ... ഞാന്‍ ബാത്ത്റൂമില്‍ ചെന്നു കൈകള്‍ വിര്‍ത്തിയായി  കഴുകി സീറ്റിലേക്കു നടന്നു..... വീണ്ടും ട്രെയിന്‍ വേഗത കുറച്ചു മെല്ലെ പുറപ്പെട്ടു....  ഞാന്‍ സീറ്റില്‍ ചെന്നു ഇരുന്നു നോവല്‍ എടുത്തു ബാക്കി വായിച്ചു തുടങ്ങി....  പെട്ടന്നു ചെവി പൊട്ടുന്ന രീതിയില്‍ 
സൈറന്‍ മുഴങ്ങി !ട്രെയിന്‍ വീണ്ടും നിര്‍ത്തി ....
വായനയുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍  നിര്‍ത്താതെ  ഊച്ചത്തില്‍ ട്രെയിനില്‍ നിന്ന്  ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു സൈറന്‍ മുഴങ്ങിക്കൊണ്ടേയിരുന്നു .... കുറെ നേരം ഞാന്‍ കേട്ടുകൊണ്ടിരുന്നു ..... സഹികെട്ടു ഞാന്‍ സീറ്റില്‍ നിന്നും എഴുനേറ്റു ട്രെയിന്ന്റെ വാതിലിലേക്കു നടന്നു ..... വാതില്‍ വേഗത്തില്‍  തുറന്നു പുറത്തേു ചുറ്റും നോക്കി....!!!
പെട്ടന്നാണ് എന്‍റെ കണ്ണുകള്‍ അവളിലേക്ക് പതിഞ്ഞത്  ..... ട്രെയിന്റ്റെ തൊട്ടു മുമ്പിലായി ഓറഞ്ച് നിറത്തിലുള്ള ചുരിദാര്‍ ധരിച്ചു ഒരു പെണ്‍കുട്ടി നില്‍ക്കുന്നു......
ഒറ്റ നോട്ടത്തില്‍ എനിക്ക് ഒന്നും മനസിലായില്ല !!!
ആ പെണ്‍കുട്ടിയെ ഉറക്കെ പച്ച തെറികള്‍ വിളിച്ചു കൊണ്ടു , ടി ടി ആറും മറ്റ യാത്രക്കാരും ട്രെയിന്റ്റെ മുമ്പില്‍ നിന്ന്  മാറാന്‍ ആവശ്യപെടുന്നു... പെണ്‍കുട്ടി കരഞ്ഞു കൊണ്ടു റെയില്‍വേ പാളത്തിന്റ്റെ ഒത്ത നടുക്കായി കിടക്കുന്നു... പെട്ടന്നു ചില യാത്രകാര്‍ ട്രെയിനില്‍ നിന്നും ചാടി  ഇറങ്ങി പെണ്‍കുട്ടിയെ ബലമായി പിടിച്ചു, ട്രെയിന്റെ ഒരു സൈഡ്ലേക്ക് വലിച്ചു മാറ്റി ഈടുന്നു ...... പെണ്‍കുട്ടി ഉറക്കെ കരഞ്ഞു കൊണ്ടു നിലത്ത് നിന്നും കൈകള്‍ കുത്തി എഴുന്നെല്‍ക്കുന്നു...അവളെ പൂര്‍ണമായും മാറ്റിയതിനു ശേഷം ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍  ടി ടി ആര്‍ ആവിശ്യപെടുന്നു....  ട്രെയിന്‍ മെല്ലെ പുറപ്പെടുന്നു... ട്രെയിന്‍ നീങ്ങി കൊണ്ടു ഇരിക്കുമ്പോള്‍ ....

അവള്‍ അവിടെ നിന്നും ഉറക്കെ ഒരു ഭ്രാന്തിയെ പോലെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.... എനിക്ക് ജീവിക്കണ്ട എനിക്ക് മരിക്കണം........!!!
ട്രെയിന്‍ പുറപെട്ടതോടെ അവള്‍ മെല്ലെ നടന്നു നീങ്ങി..........!!

അവളെ നോക്കികൊണ്ട് ഞാന്‍ ആ വാതിലില്‍ നിന്നു.....

അവള്‍ എന്തിനാണ് മരിക്കുന്നത് ???
ഒരു പക്ഷെ തൊട്ടു പിന്നാലെ വരുന്ന ട്രെയിന്റ്റെ മുമ്പില്‍ ഇനിയും അവള്‍ ..........,,,,
ഈശ്വരാ ആ പെണ്‍കുട്ടിയെ കാത്തോണെ........!!!
മനസ്സില്‍ ഞാന്‍ ആവര്‍ത്തിച്ചു ഉരുവിട്ടുകൊണ്ടിരുന്നു....!!



ജോര്‍ജ് ജോസഫ്‌


 




Comments

  1. ട്രെയിന്‍ യാത്രകള്‍ പ്രിയപ്പെട്ടതാകുന്നത് ഇതുകൊണ്ടാണ് ......

    ReplyDelete
  2. അതെ സുഹ്രത്തെ ......

    ReplyDelete

Post a Comment

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം