ഒടുക്കത്തെ നാള്‍



ചങ്ങനാശ്ശേരി

സെന്റ്‌ . ജോസഫ്‌ കോളേജിലെ, മൂന്നാം വര്‍ഷ ബി.എ മാധ്യമ വിദ്യാര്‍ത്ഥികളുടെ അവസാന 3D എക്സാം ഇന്നലെ വൈകിട്ട് 5 മണിക്ക് പൂര്‍ത്തിയായി. ഈ എക്സാമിനു ഒരു പ്രത്യേകതകൂടി  ഉണ്ട്‌ ,  ഈ വിദ്യാര്‍ത്ഥികളുടെ കോളേജ് ജീവിതത്തിലെ അവസാന പരീക്ഷ . പരീക്ഷ പൂര്‍ത്തിയായ ഉടനെതന്നെ വിദ്യാര്‍ഥികളില്‍ ഒരാള്‍ ആയ ആലപ്പുഴ സ്വദേശി ജിത്തുവിന്‍റെ ഒമ്നി വാനുമായി  അവര്‍ കോളേജില്‍ നിന്നും പുറപ്പെട്ടു . നേരെ ചെന്നു നിര്‍ത്തിയത്‌ ഒരു അക്ക്രി കടയിലായിരുന്നു . അവിടുന്നും ചില വിലയേറിയ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നോട്ട് ബുക്കില്‍ ശേഖരിച്ച ശേഷം . നേരെ ചെന്നത് ഇവരുടെ താവളമായ മധുമൂല വീട്ടില്‍ !!!
വണ്ടിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ചാടി ഇറങ്ങിയ ശേഷം.. നേരെ ഓടിയത്‌ വീട്ടിലെ  അടുക്കളയിലേക്കായിരുന്നു . വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി ആഹാരത്തിനായി അല്ല ഓടുന്നത് , ഇവരുടെ ആകെയുള്ള മൂന്നു വര്‍ഷത്തെ സമ്പാദ്യമായ കുടിച്ച തീര്‍ത്ത കാലി ബീയര്‍ കുപ്പികളും മറ്റ് വിലകൂടിയ കുടിച്ച തീര്‍ത്ത മദ്യ കുപ്പികളും ഓരോന്നായി പറക്കിയെടുക്കാനാണ്.  കുപ്പികള്‍ പറക്കി എടുത്തു ഭംഗിയായി അടുക്കി അടുക്കി വാനിലേക്ക് വെച്ചു... ഇതിനു നേത്രത്വം നല്ക്കിയത് ഇവരുടെ വീട്ട് ഉടമസ്ഥന്‍ സാക്ഷാല്‍ രാമചന്ദ്രന്‍ പിള്ള . കുപ്പികള്‍ പറക്കിട്ടും  പറക്കിട്ടും തീരുന്നില്ല. അവസാനം രാമചന്ദ്രന്‍ പിള്ളക്ക് ഒരു ബുദ്ധി തോന്നി , അദേഹം 4 വലിയ ചാക്കുകളുമായി വന്നു . ചാക്കുകള്‍ കണ്ടപ്പോള്‍ കുപ്പികള്‍ പറക്കി വിയര്‍ത്തു കുളിച്ച വിദ്യാര്‍ഥികള്‍ക്ക്  അതിവ സന്തോഷമായി. ആ ചാക്കുകള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ ആയ ജോര്‍ജും ലിജോ പാവറട്ടിയും ചേര്‍ന്ന് കുപ്പികള്‍ ഓരോന്നായി പറക്കി പറക്കി ഓരോ ചാക്കുകളിലായി നിറച്ചു .
നിറച്ച നിറച്ച ചാക്കുകള്‍ പാമ്പ് എന്ന് വിശേഷിപ്പിക്കുന്ന അഭിജിത്തിന്റ്റെയും കാട്ട് ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിക്കുന്ന ആന്റണിയുടെയും മുതുകില്‍ വെച്ച് കൊടുത്തു . അവര്‍ അത് വണ്ടിയിലെക്ക് വേഗം വേഗം നിറച്ചുകൊണ്ടിരുന്നു . ഇതിനു ഇടയില്‍ ക്യാമറയുമായി വന്ന പ്രശ്‌കത ഫോട്ടോഗ്രാഫര്‍ അഖില്‍ ഗോപിക്ക് ഞങ്ങള്‍  പോസ് ചെയ്തു . നീറ വണ്ടിയില്‍ മൊത്തം 1124 ബീയര്‍ കുപ്പികളും 643 മറ്റിന്നം കുപ്പികളും ഉണ്ടായിരുന്നു . നീറ വണ്ടിയായി നേരെ പോയത്‌ വിലയേറിയ വിവരങ്ങള്‍ ശേഖരിച്ച ആക്രി കടയിലെക്കായിരുന്നു. അവിടെ കുപ്പികള്‍ കൊടുത്ത് കാശ് വാങ്ങി,പിന്നെ അവര്‍ നേരെ പോയത്‌ ചങ്ങനാശ്ശേരി ബീവേറേജ് ഷോപ്പില്‍ . അവിടെ നിന്നും ഇവര്‍ക്ക് ഒപ്പം ചേരാന്‍ ഇവരുടെ  കോളേജിലെ തന്നെ മൂന്നാം വര്‍ഷ ബി.എ ആനിമേഷന്‍ വിദ്യാര്‍ത്ഥികള്‍ ആയ നിധിന്‍ ജോസഫും
കാന്തനും എത്തി . ഈ സമയം കൊണ്ട്  ജോര്‍ജും ലിജോ പാവരട്ടിയും ചേര്‍ന്ന് ക്യു നിന്ന് കുപ്പികള്‍ വാങ്ങി തിരികെ വന്നു . അവിടെ പിന്നെ വണ്ടി നിര്‍ത്തിയത്‌ ചങ്ങനാശ്ശേരിയിലെ ഒരു അറിയപെടുന്ന ബേക്കറിയിലേക്ക് ആയിരുന്നു . എന്തിനാണ് എന്ന് അറിയംമോ ഫ്രൂട്ടി വാങ്ങാന്‍ -
വെള്ളം അടിക്കുമ്പോള്‍ തൊട്ടു നക്കാന്‍ ഫ്രൂട്ടി  ഉണ്ടെങ്കില്‍ മറ്റു ഒന്നും വേണ്ട എന്നാണ്  ഇവരുടെ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും  മഹാനായ  കുടിയനുമായ ബെന്‍സി പറയുന്നത് . 
അങ്ങനെ ഫ്രൂട്ടിയും വാങ്ങി വിദ്യാര്‍ത്ഥികള്‍ താവളത്തില്‍ വന്ന്‍ കുടി തുടങ്ങി ... ഒപ്പം ചീട്ടുകളിയും..അതും പൈസക്ക് ..... ചീട്ടു കളിച്ചു പാവരട്ടിയുടെയു ആന്റണിയുടെയും കുറെ പൈസ നഷ്ടമായി.. അങ്ങനെ ചീട്ടു കളിച്ചു സമയം പോയത്‌ അറിഞ്ഞില്ല . സമയം നോക്കുമ്പോള്‍ രാത്രി 1 മണി ... അപ്പൊഴേക്കും അവക്ക് വിശന്നു തുടങ്ങിയിരുന്നു... പിന്നെ നേരെ വിദ്യാര്‍ത്ഥികള്‍ വണ്ടിയുമായി പോയത്‌ ചങ്ങനാശ്ശേരിയിലെ പെരുന്ന തട്ട് കടയിലെക്കായിരുന്നു അവിടെ നിന്നും അവര്‍ ഭക്ഷണം കഴിച്ചതിനു ശേഷം... സിഗരറ്റ് വലിച്ചു കൊണ്ട് വെളുവില്ലാതെ നില്‍ക്കുമ്പോളാണ് .
പാമ്പിനു ഒരു ആഗ്രഹം ..!!!
ഡാ നമ്മക്ക് വാഗമണ്‍ വരെ ഇപ്പോള്‍ പോയല്ലോ ....
ആഗ്രഹം പറഞ്ഞതുമല്ല .... വിദ്യാര്‍ത്ഥികളുടെ മുഖങ്ങളില്‍ എല്ലാം ചെറിയ പുഞ്ചിരി വിടര്‍ന്നു തുടങ്ങി .. പിന്നെ ഒന്നും നോക്കിയില്ല തകര്‍പ്പന്‍ പാട്ടുകളുടെ അകമ്പടിയോടെ  നേരെ വാഗമണ്‍ !!!!! മൂന്നു മണിയോടെ മഞ്ഞില്‍ മൂടിയ വാഗമണ്ണില്‍ അവര്‍ ചെന്നു ഇറങ്ങി !!! കൊടും തണ്ണപ്പ് !!! തണ്ണപ്പ് കൊണ്ട് അവരുടെ പല്ലുകള്‍ കൂട്ടി മുട്ടാന്‍ തുടങ്ങി .... അപ്പോഴേക്കും അടിച്ച കള്ളിന്റെ വീര്യം ഇറങ്ങി തുടങ്ങിയിരുന്നു ............... കുറച്ചു അവിടെ അലെഞ്ഞു തിരിഞ്ഞു നടന്നിട്ട് തിരികെ 7 മണിയോടെ അവര്‍ വീട്ടില്‍ മടങ്ങി എത്തി .....
ഗൂര്‍ .........ഗൂര്‍ ........
എല്ലാവരും കിടന്നു ഉറങ്ങുവാണ് ....
ഇവര്‍ക്ക് ഒപ്പം കെട്ടിപ്പിടിച്ചു കിടക്കണം എന്ന് ഉണ്ട്‌ , പക്ഷെ പറ്റുനില്ല ....
മനസ്സില്‍ നല്ല വേദന ......
ഇനി ഞങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചു ഉള്ള ദിവസങ്ങള്‍ ഇല്ല !
എല്ലാവരും പോവുകയാ ...........  ഇനി ഞാന്‍ മാത്രം ഒറ്റയ്ക്ക് !
എന്‍റെ ജീവിതത്തില്‍ ഒരികലും എന്‍റെ കൂട്ടുകാരേയും അവരുടെ കൂടെയുള്ള മനോഹരമായ നിമിഷങ്ങളും മറക്കാന്‍ കഴിയില്ല ......
I LOVE MY FRIENDS , FRIENDS FOR EVER


ജോര്‍ജ് ജോസഫ്‌



Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം