നായകന്‍

 ഉച്ചവെയില്‍ നഗരത്തിന്‍ എങ്ങും പരന്നു കിടക്കുന്നു . വേനല്‍ കാലമായതിനാല്‍ പൊള്ളുന്ന ചുടു നഗരത്തെ മുഷിപ്പിക്കുന്നു . എന്നാലും നഗരത്തിലെ മുഖ്യ ബസ്സ് സ്റ്റാനിനെ ഒട്ടും തളര്‍ത്താതെ തന്നെ ഏറെ തിരക്കുള്ളത്തായിരിക്കുന്നു. 
ബസ്സുകളുടെ മല്‍സര പാച്ചിലും അന്നോസ്മെന്റ്റ്‌ ശബ്ദ്ങ്ങളും ആരാവാങ്ങളും കൊണ്ടും അന്തരീഷവും മലിനമായിരിക്കുന്നു .
തിരക്കുകളുടെ ഇടയിയിലൂടെ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചു സ്റ്റീഫന്‍ തന്‍റെ ഫോണിലൂടെ സംസാരിച്ചുകൊണ്ട് ബസ്സ്‌ സ്റ്റാന്റ്‌ ഉള്ളിലേക്കു പ്രവേശിച്ചു. അയാള്‍ ഫോണിലൂടെ തന്‍റെ ഭാര്യയോടാണു സംസാരിക്കുന്നത് .
സ്റ്റീഫന്‍ ഫോണില്‍ ,
     - അതെ ഞാന്‍ ഇപ്പോള്‍ ബസ്സ്‌ സ്റ്റാന്‍ഡിലാണ് . എന്നും നമ്മള്‍ നിന്നിരുന്ന അതെ സഥലത്ത് തന്നെ . പ്രീഡിഗ്രീക്കു പഠിപ്പിച്ചപ്പോള്‍ പാവാടയും ബ്ലൌസും ഇട്ടു എന്റ്റെ അടുത്തു വന്നു സംസാരിക്കാറുള്ള ആ പഴയ ഉണ്ട കണ്ണുള്ള പ്രണയിനിയുടെ സാനിദ്ധ്യം എനിക്ക് ഇവിടെ ഇപ്പോളും അനുഭവിക്കാന്‍ പറ്റുന്നേണ്ട് ....

മറുപടിയായി ശ്രുതി (സ്റ്റീഫന്റ്റെ ഭാര്യ )
     - ലോകത്തിന്റ്റെ വടക്കേ കോണില്‍ , ഈ ശീതികരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍  ഞാനും പഴയകാല കാര്യങ്ങള്‍ കുറചേക്കെ ഓര്‍ക്കാറുണ്ട് , ഒന്നും അങ്ങനെ മറക്കാന്‍ പറ്റില്ലല്ലോ !
മോള്‍ എപ്പഴാ വരിക ? പിറന്നാളിനു അവളോട്‌ ഒന്നു സംസാരിക്കാന്‍ പോലും പറ്റിയില്ല ! രാവിലെ വിളിച്ചപോള്‍ കിട്ടിയുമില്ല !

മറുപടിയായി സ്റ്റീഫന്‍,
     - പിറന്നാള്‍ ആയതിനാല്‍ ഇന്നു ഔട്ടിംങിനു കൊണ്ടുപോകാം എന്നു പറഞ്ഞിട്ടുണ്ട് !
എല്‍ കെ ജിയില്‍ പഠിക്കുന്ന കുട്ടിയാണെഗ്കിലും വാശി എടുത്താല്‍ പിന്നെ പഴയ കാന്താരിയാ ,
അത് എങ്ങനാ നിന്റെ അല്ലെ വിത്ത് !

സ്റ്റീഫന്‍ തന്‍റെ മകളെ കത്തുനില്‍ക്കുകയാണ് .... ഇന്നു കൊല്ല പരീക്ഷയായതിനാല്‍ നേരത്തെ ക്ലാസ്സ്‌ കഴിയും . ബസ്സ്‌ സ്റ്റാന്‍ഡില്‍ എല്ലാ ദിവസവും പതിവായി അഞ്ജു മോള്‍ ക്ലാസ്സ്‌ കഴിഞ്ഞു സ്കൂള്‍ വാനില്‍ വന്നു ഇറങ്ങി അച്ഛനെ കത്തുനില്‍ക്കും , സ്റ്റീഫന്‍ ഓഫീസിലെ ജോലി കഴിഞ്ഞു അഞ്ജു മോളെ കൂട്ടി കൊണ്ടുപോകാന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തും . തിരികെ അവര്‍ ഒരുമിച്ചു വീട്ടിലെക്കു മടങ്ങും.

സ്റ്റീഫന്‍ എന്നും  നില്‍ക്കാറുള്ള  സ്റ്റാന്‍ഡിന്റ്റെ തോട്ട് അടുത്തുള്ള പൂക്കടയുടെ അടുത്ത് നിന്നും   ഒരു ഒഴിഞ്ഞ കോണിലേക്കു മാറി നിന്നു. അയാളുടെ കണ്ണുകള്‍ സ്റ്റാന്‍ഡിനു ഉള്ളില്‍ മുഴുവനായി ഒന്നു പരതി .... പെട്ടന്നാണ് സ്റ്റീഫന്റ്റെ കണ്ണില്‍ ഒരു ദ്രശ്യം വന്നു പെട്ടത്  . സ്റ്റാന്‍ഡിന്റ്റെ എതിര്‍വശത്തായി ഒരു കൊച്ചു പെണ്‍കുട്ടിയും കൂടെ ബുദ്ധിക്ക് സ്ഥിരതയില്ലാത്തതും സംസാരിക്കാന്‍ പറ്റാത്തതുമായ താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു മനുഷ്യനും കൂടി ഭിക്ഷ യാചിക്കുന്നു . ആ കൊച്ചു പെണ്‍കുട്ടി ആ മനുഷ്യന്റെ കൈകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്. കണ്ടാല്‍ ആര്‍ക്കും അറപ്പ് തോന്നാവുന്ന പാതി വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്. അവള്‍ സംസരിക്കുന്നത് തമിഴ് കലര്‍ന്ന മലയാളമാണ് .  ചിലര്‍ അവരുടെ ഭിക്ഷ യാചനയെ തടസ്സപെടുത്തുന്ന രീതിയില്‍ പച്ച തെറികള്‍ വിളിച്ചും പിടിച്ചു ഉന്തിയും ആട്ടിപായിക്കുന്നു. ചിലര്‍ ഒന്നു തിരിഞ്ഞു പോല്ലും നോക്കുന്നില്ല. എന്നാല്‍ മറ്റു ചിലര്‍ ചില വെള്ളി നാണയങ്ങള്‍ അവളുടെ കൈയിലെ ചെളി പുരണ്ട പാത്രത്തില്‍ ഇട്ടു കൊടുക്കുന്നു . അവര്‍ ഭിക്ഷ യാചിച്ചു സ്റ്റീഫന്റ്റെ അടുത്തേക്ക് നടന്നു വരുന്നു .  സ്റ്റീഫന്റ്റെ മുമ്പില്‍ കൊച്ചു പെണ്‍കുട്ടി പാത്രം നീട്ടി കൊണ്ടു പറയുന്നു ......
   - പശിക്കുന്നു ...... !!! അണ്ണാ ദര്‍മ്മ കോട് ....  ശാപ്പിട്ടിട്ടു രണ്ടു നാളാച് ... പശിക്കുന്നു... !!!!
പെണ്‍കുട്ടിയുടെ കൂടെ ഉള്ള ആ മനുഷ്യനും വായ തുറന്നു കൊണ്ടു ഇരു കൈകളും നീട്ടുന്നു ......

സ്റ്റീഫന്‍ ഒന്നും പറയാതെ തന്നെ പാന്‍സിന്റ്റെ പുറകിലെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്തു തുറക്കുന്നു . പെഴ്സിനു ഉള്ളിലെ അഞ്ജു മോള്‍ടെ ഫോട്ടോയിലേക്ക് ഒരു നിമിഷം നോക്കുന്നു, ഫോട്ടോയില്‍ നിന്നും സ്റ്റീഫന്റ്റെ കണ്ണുകള്‍ മാറി ആ കൊച്ചു കുട്ടിയുടെ കണ്ണിലേക്കു നോക്കുന്നു ..
സ്റ്റീഫന്‍ മനസ്സില്‍ പറഞ്ഞു അഞ്ജു മോളുടെ അതെ മുഖഛായ.... എന്നിട്ട് പെഴ്സില്‍ നിന്നും ഒരു 100 രൂപ അവളുടെ ആ ചെളി പുരണ്ട കൈകളിലേക്ക് കൊടുത്തു ... പെണ്‍കുട്ടി പണം വാങ്ങിട്ട് പറയുന്നു .....
- അണ്ണാ ചേഞ്ച്‌ ഇല്ലാ ......

സ്റ്റീഫന്‍ മറുപടിയായി പറയുന്നു
- അത് വെച്ചേക്കു കുട്ടി ...ശീക്രം ശാപ്പിടു ....

ആ പെണ്‍കുട്ടി സ്റ്റീഫന്റ്റെ കാലില്‍ തൊട്ടു വന്നിക്കുന്നു .... വേഗം ആ മനുഷ്യനെയും പിടിച്ചുകൊണ്ടു
ബസ്സ്‌ സ്റ്റാന്‍ഡിന്റ്റെ ഒരു ഒഴിഞ്ഞ ഭാഗത്ത് ആ നാറിയ നിലത്ത്  അവര്‍ രണ്ടുപേരും ചെന്നു ഇരിക്കുന്നു ..... അതിനുശേഷം പെണ്‍കുട്ടി ആ മനുഷ്യനു കിട്ടിയ പണവും ഒരു കാലി കുപ്പിയും കൊടുത്തിട്ട് .... പോയി കഴിക്കാന്‍ റൊട്ടിയും വെള്ളവും വാങ്ങി വരാന്‍ ആവിശ്യപെടുന്നു.....
ആ മനുഷ്യന്‍ പെണ്‍കുട്ടി പറഞ്ഞത് പോലെ ഒരു കൈയില്‍ പണവും മറു കൈയില്‍ കാലി കുപ്പിയുമായി ബസ്സ്‌ സ്റ്റാന്‍ഡിന്റ്റെ അടുത്തുള്ള ഒരു ഹോട്ടലിലെക്കു പോകുന്നു ...
അവിടെ അയാള്‍ ആംഗൃ ഭാഷയില്‍ റൊട്ടി വെന്നമെന്നു ആവിശ്യ പെടുന്നു ... ഹോട്ടലിലെ ജോലികാരന്‍ പുച്ഛത്തോടെ റൊട്ടി നല്‍കുന്നു ... വെള്ളം നിറക്കാനായി കുപ്പിയും ആ മനുഷ്യന്‍  എ   അയാളുടെ കൈയില്‍ കൊടുത്തു .... പെട്ടന്ന് ദേഷ്യത്തോടെ പച്ച തെറി വിളിച്ചു കൊണ്ട് ഹോട്ടല്‍ ജോലികാരന്‍ കാലി കുപ്പിയും ബാക്കി പണവും അയാളുടെ മുഖത്തേക്കു വലിച്ചു ഏറിയുന്നു ....
ആ മനുഷ്യന്‍ തല കുനിച്ചു കൊണ്ട് വാ തുറന്നു ആ പണം നിലത്തുനിന്നും ഓരോന്നായി നുള്ളി പറക്കിയെടുക്കുന്നു കൂടെ കുപ്പിയും ....
ഈ രംഗം കണ്ടുനിന്ന യാത്രക്കാരില്‍ ഒരാള്‍ തന്‍റെ മൊബൈല്‍ ക്യാമറയില്‍ ഒരു ചിത്രം എടുത്തുതിട്ടു മൊബൈല്‍ ചെവില്‍ വെക്കുന്നു .....

ബാക്കി കിട്ടിയ പണവും റൊട്ടിയും കാലി കുപ്പിയുമായി ആ മനുഷ്യന്‍ കൊച്ചു പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെല്ലുന്നു .... അവളുടെ കൈയില്‍ എല്ലാം വളരെ ശൂഷ്മതയോടെ കൊടുക്കുന്നു......
വെള്ളം എന്തിയേ എന്ന ചോദ്യത്തിനു ആ മനുഷ്യന്‍ വാ തുറന്നു തല കുനിക്കുന്നു ..

അവള്‍ റൊട്ടിയുടെ പൊതി അഴിച്ചു അതില്‍ നിന്നും ഒരു റൊട്ടി എടുത്തു കഴിക്കുന്നു .... ആ മനുഷ്യന്‍ അവള്‍ റൊട്ടി കഴിക്കുന്നതും കണ്ട്‌ നോക്കിയിരിക്കുന്നു ... അവള്‍ ആ പോതിയിലെ ഒരു റൊട്ടി എടുത്തു അയാളുടെ വായിലേക്ക് വച്ച് കൊടുക്കുന്നു.... അയാള്‍ ആ റൊട്ടി കൈകൊണ്ട് വാങ്ങി ചെറുകെ കഴിക്കാന്‍ തുടങ്ങുന്നു... ഇടക്ക് ഇടക്ക് അയാള്‍ റൊട്ടിയും രണ്ടു കൈയും നന്നായി നക്കുന്നു..

പെട്ടന്ന് ഫോണില്‍ ചിത്രം പകര്‍ത്തിയ ആ യാത്രക്കാരന്‍റെ അടുത്ത് ഒരു കൂട്ടം ആള്‍ക്കാര്‍ എന്തോ തിരക്കിട്ട് ചോദിക്കുന്നു...
- എവിടയാ അവന്‍ ?

താന്‍ മൊബൈല്‍ഫോണില്‍ എടുത്ത ചിത്രത്തിന്റെ അകംപടിയോടു കൂടി യാത്രക്കാരന്‍റെ  ചുണ്ടുവിരല്‍ ബുദ്ധിക്കു സ്ഥിരതയില്ലാത്ത ആ ചെറുപ്പക്കാരനു നേരെ ചൂണ്ടി.... !
തിന്നു കൊടിരിക്കുന്ന ആ മനുഷ്യന്റെ നേരെ അതില്‍ ഒരാള്‍ ചീറിപ്പാഞ്ഞു വന്നു
മുഖത്ത് ഒരു ഒറ്റ തോഴി !!!!
തിന്നുകൊടിരുന്ന റൊട്ടി തെറിച്ചു അഴുക്കില്‍ വീണു ....  റൊട്ടി എടുക്കാനായി ആ മനുഷ്യന്‍ കൈ ചെളിയിലേക്കു ഇടുന്നു .... എന്നാല്‍ അടുത്ത അടിയോടു കൂടി വന്നതിലോരാള്‍ പറഞ്ഞു
- നിന്നെ ഞങ്ങള്‍ക്കു കിട്ടില്ലരുന്നു കരുതിയോട ?
   എവിടെയാടാ പണം ?
വന്നതിലോരാള്‍ പെണ്‍കുട്ടിയുടെ കൈയിലെ കീറിയ സഞ്ചി വലിച്ചു കേറി നിലത്തു ഇട്ടു നോക്കുന്നു. സഞ്ചിയില്‍ നിന്നും കുറച്ചു നാണയ തുട്ടുകള്‍  ചിതറി വീഴുന്നു...
ആ മനുഷ്യന്‍ നാണയ തുട്ടുകള്‍ എടുക്കാനായി പോകുന്നു..... അപ്പോള്‍ പുറകില്‍ നിന്നും മറ്റൊരാള്‍ വീണ്ടും കാലുകള്‍ കൊണ്ട് തലങ്ങും വിലങ്ങും തൊഴിക്കുന്നു ആ ചെറുപ്പക്കാരനെ  മര്‍ദിക്കുന്നത് കണ്ടു ആ പെണ്‍കുട്ടി അയാളുടെ മുന്നില്‍ കയറി നില്‍ക്കുന്നു ...
അതില്‍ ഒരാള്‍ പച്ച തെറിയോടെ പറയുന്നു ....

മാറി നില്കടി മ* .....!

പെണ്കുട്ടി
 - എന്നാ വേണം ഉങ്കളുക്ക് ?

പെണ്‍കുട്ടിയുടെ മുടികെട്ടില്‍ പിടിച്ചു കൊണ്ടു അക്കൂട്ടത്തില്‍  ഒരാള്‍ അവളെ എടുത്തു വലിച്ചു മാറ്റി തള്ളിയിടുന്നു . പെണ്‍കുട്ടിയുടെ തല നിലത്തു ചെന്നു അടിച്ചു അവള്‍ വീഴുന്നു ..... അവര്‍ ആ ഭിക്ഷകാരേന്റ്റെ നേരെ തരിഞ്ഞു വളഞ്ഞിട്ട് ഉപദ്രവിക്കുന്നു. ഒന്നും തിരിച്ചു ചെയ്യാന്‍നാവാതെ ആ പാവം  വാ തുറന്നു വാവിട്ട്   കരയുന്നു.... പാവം മനുഷ്യന്‍ എന്ത് ചെയ്യാന്‍ ? അയാളെ നിലത്തിട്ടു അവര്‍ പൊതിരെ തല്ലുന്നു ... പെണ്‍ക്കുട്ടി ഓടി രക്ഷപെടാന്‍ അയാളെ  ആം ആംഗൃം  കാട്ടിക്കാണിക്കുന്നു..
അയാള്‍ നിലത്തു നിന്നും എഴുന്നേറ്റു ഓടാന്‍  എഴുനക്കുന്നു ...
ഈ രംഗം കണ്ടു ബസ്സ്‌ സ്റ്റാന്‍ഡിലെ യാത്രകാര്‍ ഇരുവശത്തും തടിച്ചു കൂടുന്നു .....
ആ മനുഷ്യന്‍ അവരുടെ ഇടയിലൂടെ രക്ഷപെടാനായി ഓടുന്നു .... അയാളുടെ പുറകെ ഒരു കൂടം ആളുകളും .... ബസ്സ്‌ സ്റ്റാന്റ്ലൂടെ ഒരു തെരുവ് നായയെ പോലെ അയാള്‍ ഓടുന്നു.....
അതിലൊരാള്‍ ആ മനുഷ്യന്റ്റെ കീറി പറിഞ്ഞ ഉടു മുണ്ടു വലിച്ചു പറിച്ചു എടുക്കുന്നു ....
പൂര്‍ണ നക്തനായി  അയാള്‍ ജീവനു വേണ്ടി വീണ്ടും പാഞ്ഞു നക്തതാ അറിയാതെ ഓടുന്നു....

പെട്ടന്ന് നിലത്തു കിടന്ന ഒരു കമ്പുയെടുത്ത്  ഒരാള്‍ ആ മനുഷ്യന്റെ കാലില്‍ വലിച്ചടിക്കുന്നു. ആ അടിയില്‍ അയാള്‍ നിലത്തു മറിഞ്ഞു വീഴുന്നു... പുറകെ പെണ്‍കുട്ടി അലറി കരഞ്ഞു കൊണ്ട് ഓടി വരുന്നു ..... നിലത്തു വീണു ആ മനുഷ്യന്റ്റെ ദേഹം പൊട്ടി മുറിഞ്ഞു ചോര ഓലിചിറങ്ങുന്നു . കാലിന്റ്റെ ഇടതു ഭാഗം നന്നായി മുറിഞ്ഞിരിക്കുന്നു . ആ വേദന സഹിച്ചു അയാള്‍ വീണ്ടും കാലുകയെന്തി ഓടുന്നു.... പുറകെ അവരും പിന്തുടരുന്നു .... കാലിനു അടിച്ച കമ്പു  കൊണ്ട് തന്നെ അയാള്‍ വീണ്ടും ആ മനുഷ്യന്റെ തലക്ക്‌ വലിച്ചു അടിക്കുന്നു. ആ അടിയോടു കൂടി ആ മനുഷ്യന്‍ നിലത്തു വീണു ഉരുളുന്നു.... തടിച്ചു കൂടിയ ജനങ്ങള്‍ അലറി കൂവുന്നു..... അവര്‍ അയാളെ വീണ്ടും വീണ്ടും കമ്പു കൊണ്ട് വലിച്ചുടിക്കുന്നു. ചുമന്ന ചോര നിലത്തിലുടെ പടര്‍ന്നു ഒഴുക്കി..... എന്തോ ഒരു വാശി തെര്‍ക്കുന്നത് പോലെ അവര്‍ നിര്‍ത്താതെ വേണ്ടും അടിച്ചു കൊണ്ടിരുന്നു ....

ആ കൊച്ചു പെണ്‍കുട്ടി ആള്‍ക്കാരുടെ ഇടയിലുടെ കരഞ്ഞു കൊണ്ട് ഓടിവരുന്നു.... അവര്‍ ആ കൊച്ചു പെണ്‍കുട്ടിയും തടഞ്ഞു വെച്ച് അടിക്കുന്നു .....

ആള്‍ക്കുട്ടം കണ്ട്‌ സ്റ്റീഫന്‍ സംഭവ സ്ഥലത്തേക്ക്  ഓടിയെത്തുന്നു. രംഗം കണ്ടത്തോടെ അവരുടെ ഇടയില്‍ കയറി പെണ്‍കുട്ടിയെ രക്ഷപെടുത്തുന്നു. അടികിട്ടി മയങ്ങി ചോരയില്‍ കുളിച്ചു കിടക്കുന്ന യാച്ചകനെ കണ്ടു സ്റ്റീഫന്‍ അവരോടു തട്ടി കയറുന്നു....പിന്നീട് അവരുടെ ജീവന്‍ രക്ഷിക്കാനായി സ്റ്റീഫന്‍ ഫോണ്‍ എടുത്തു തൊട്ടു അടുത്തുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വിസിലേക്ക് വിളിചു വേഗം കാര്യങ്ങള്‍ പറയുന്നു... അപ്പോഴും വേദനയോടെ ചോരയില്‍ കിടക്കുന്ന യാചകന്‍ ഞരങ്ങുന്നുണ്ടായിരുന്നു. അയാളുടെ തൊട്ടു അടുത്തായി പെണ്‍കുട്ടി ഇരുന്നു പൊട്ടിക്കരയുന്നുണ്ട്. ഈ സമയം ഒരു സ്ത്രി ആള്‍ കൂട്ടത്തിന്‍റെ ഇടയിലൂടെ കയറി മര്‍ദിച്ചു അവശനായ യാചകനെ കണ്ടു അയാളെ

തല്ലിയ ആ മനുഷ്യരോടായി പറയുന്നു ഇയാള്‍ അല്ല ആ പണം കട്ടത് നിങ്ങള്ക്ക് ആളു മാറിയിരിക്കുന്നു ഇതു കേട്ടപാതി മര്‍ദിച്ചവര്‍ ആ കൂട്ടത്തില്‍ നിന്നും സാവധാനം മറയുന്നു.




ഈ ദൃശൃങ്ങളെ മറക്കും വിധം ബസ്സ് സ്റ്റാന്‍ഡിലേക്ക്  ഒരു ആംബുലന്‍സ് ചീറി പാഞ്ഞു ആള്‍ കൂട്ടത്തിന്‍റെ ഇടയിലൂടെ കയറി വരുന്നു   .... യാത്രക്കാര്‍  യാചനെയും  കൊച്ചു പെണ്‍കുട്ടിയെയും  ആംബുലന്‍സിലേക്ക് കയറ്റുന്നു കൂടെ സ്റ്റീഫനും അവര്‍ക് ഒപ്പം ആംബുലന്‍സിലേക്ക് കയറുന്നു... ആംബുലന്‍സ് അലാറം മുഴക്കി ചീറി പായുന്നു... ആ മുഴക്കം നഗരത്തിന്റ്റെ ഓരോ കോണുകളിലേക്കും ആവര്‍ത്തിച്ചു  ആവര്‍ത്തിച്ചു  മുഴങ്ങി കേള്‍ക്കുന്നു.... ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നും അബുലന്‍സ് കാണാ മറയാത്തെക്കു മറഞ്ഞേക്കുന്നു ...

പെട്ടന്ന് ബസ്സ്‌ സ്റ്റാന്റ് ന്റ്റെ അടുത്തായി ഒരു സ്കൂള്‍ ബസ്സ്‌ വന്നു നിര്‍ത്തുന്നു.... സ്കൂള്‍ ബസ്സില്‍ നിന്നും ഒരു കുഞ്ഞു പെണ്‍കുട്ടി തോളില്‍ ബാഗായി ഇറങ്ങി ബസ്സ്‌ സ്റ്റാന്റ് ന്റ്റെ ഉള്ളിലേക്ക് നടന്നു വരുന്നു..
അത് മറ്റാരും അല്ല സ്റ്റീഫന്‍ മകള്‍ അഞ്ജുവാണ് . അവള്‍ അച്ചന്‍യെന്നും നില്‍ക്കാറുള്ള സ്ഥലത്തേക്ക് നടന്നു . അവള്‍ അവടെ എല്ലാം അച്ചനെ നോക്കുന്നു.... ചുറ്റിനും അവള്‍  നോക്കുന്നു .... വീണ്ടും അവള്‍ തിരികെ വന്നു എന്നും  നില്‍ക്കാറുള്ള പൂക്കടയുടെ

തൊട്ടു അടുത്തായി നില്‍ക്കുന്നു
അച്ചന്‍ അവിടെ എങ്ങും ഇല്ല. അവള്‍ അച്ചന്‍ വരുമെന്ന പ്രതീക്ഷയില്‍ കാത്തു നില്‍ക്കുന്നു....

അബുലന്‍സ് ജില്ലാ ആശുപത്രിയിലേക്ക്   പാഞ്ഞു കയറുന്നു... ഹോസ്പിറ്റലിന്റ്റെ മുമ്പില്‍ നിര്‍ത്തിയ അബുലന്‍സിന്റ്റെ ഉള്ളില്‍ നിന്നും സ്റ്റച്ചറില്‍ നേഴ്സുമാരും  സ്റ്റീഫനും ചേര്‍ന്ന് ഹോസ്പിറ്റലി ന്റ്റെ ഉള്ളിലേക്ക് വേഗം കൊണ്ട് പോകുന്നു.... പെട്ടന്ന് ഡോക്ടര്‍ വന്നു പേഷിന്റ്റെനെ ത്രീവ്ര പരിചരണ വിഭാഗത്തിലേക്ക് കൊണ്ടു   പോകാന്‍ പറയുന്നു..... അവര്‍ ആ മനുഷ്യനെ അങ്ങോട്ടു മാറ്റുന്നു.... ആലപ്പ നേരം കഴിഞ്ഞു സ്റ്റീഫന്‍ പുറത്തേക്കു ഇറങ്ങി വരുന്നു .... അപ്പോഴേക്കും നേരം ഏതാണ്ട്‌ ഇരുട്ടിയിരുന്നു ... പെട്ടനന്നാണ് ആ യാചകിയായ കൊച്ചു പെണ്‍കുട്ടി ആങ്ങ് അകലെ ഇരുന്നു കരയുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത് !

സ്റ്റീഫന്‍ തലയില്‍ കൈയും വെച്ചുകൊണ്ട് ഹോസ്പിറ്റലിന്റ്റെ വെളിയിലേക്ക് വേഗം ഓടുന്നു....
ഹോസ്പിറ്റലിന്റ്റെ വെളിയില്‍ നിന്നും ഒരു ഓട്ടോറിക്ഷ പിടുച്ചു ബസ്സ്‌ സ്റ്റാഡിലേക്ക് പാഞ്ഞു വന്നു ...
അയാള്‍ തന്റ്റെ മകളെ പരിഭ്രാന്തിയോടെ നോക്കി കാണുന്നില്ല ... അയാള്‍ ഇട്ടിരുന്ന പാന്റ്സും ഷര്‍ട്ടും എല്ലാം വിയര്‍പ്പുകൊണ്ട് നിറഞ്ഞു ഒഴുകി ... അയാള്‍യന്നും നില്‍ക്കാറുള്ള സ്ഥലത്തേക്ക് ഓടി കാണുനില്ല ... തന്റെ മകള്‍ എവിടെ ???? അയാളുടെ കൈയും കാലും വിറക്കുവാന്‍ തുടങ്ങി...
അയാള്‍ നിന്ക്കുന്ന സ്ഥലത്ത് നിന്നും അയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുറച്ചു മാറി മകള്‍ ഒരു കസേരയില്‍ ഇരിക്കുനത് കണ്ടു ... അയാള്‍ സ്വയം  ആശ്വസിച്ചു ... !! ഈശ്വന്‍ കാത്തു
അച്ചനെ കണ്ടു മകള്‍ ദൂരെ നിന്നും ഓടി സ്റ്റീഫന്‍ന്റ്റെ അടുത്തേക്ക് വന്നു ചോദിച്ചു
 - അച്ചന്‍ ഇത്രയും നേരം എവിടെയായിരുന്നു ?

അതിനു മറുപടിയായി സ്റ്റീഫന്‍ ഒന്നും പറഞ്ഞില്ല !
മകളുടെ ബാഗ്‌ തോളില്‍ ഇട്ടിട്ട് അവളുടെ ഒരു കൈയില്‍ മുറുകെ പിടിച്ചു കൊണ്ട് അയാള്‍ ബസ്സ്‌ സ്റ്റാന്റ്ന്റ്റെ വെളിയിലേക്ക് വേഗം നടന്നു ഇറങ്ങി ! അവിടെ നിന്നും അയാള്‍ ഒരു ഓട്ടോറിക്ഷക്ക്
കൈക്കാട്ടി , ഓട്ടോറിക്ഷയില്‍ അവര്‍ കയറി ....
ഓട്ടോ ഡ്രൈവര്‍ ചോദിച്ചു - സാര്‍ എവിടേക്കാ ?
സ്റ്റീഫന്‍ മറുപടിയായി പറഞ്ഞു - 
ജില്ലാ ആശുപത്രി !!!
പെട്ടന്ന് സ്റ്റീഫന്‍ന്റ്റെ മൊബൈലിലേക്ക് ഒരു ഫോണ്‍ കാള്‍ വന്നു ... അയാള്‍ ആ കാള്‍ അറ്റന്‍ഡ് ചെയ്തു .....
  - പറയൂ  ശ്രുതി ! ഞാനും മകളും   ഇപ്പോള്‍ ഓട്ടായിലാ.... ഒരു സെക്കന്റ്‌ ഞാന്‍ മോള്‍ക്ക് ഫോണ്‍          കൊടുക്കാം

അഞ്ജു മോള്‍ സ്റ്റീഫന്‍ന്റ്റെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി ചെവിയില്‍ വെക്കുന്നു ...
 - അമ്മെ ഞാനും അച്ഛനും ഇപ്പോല്‍ ഒോട്ടായിലാ.... എനിക്ക് അമ്മ ബര്‍ത്ത് ഡേ ഗിഫ്റ്റ്‌     വാങ്ങിയോ ? വീട്ടില്‍ ചെല്ലുമ്പോ അച്ഛന്‍  ഇന്നു പായസം വക്കുമല്ലോ !!!!

ഓട്ടോറിക്ഷാ മാതാ ഹോസ്പിറ്റലിലേക്ക് നീങ്ങി....ഓട്ടോറിക്ഷ ഹോസ്പിറ്റലിന്റ്റെ മുന്നില്‍ നിര്‍ത്തി,
ഓട്ടോ ചാര്‍ജ് കൊടുത്തുകൊണ്ട് സ്റ്റീഫന്‍ മോള്‍ടെ കൈയും പിടിച്ചു കൊണ്ട് ഹോസ്പിറ്റലിന്റ്റെ അകത്തേക്ക് കയറി ....
ഹോസ്പിറ്റലിന്റ്റെ അകത്തു വന്നപ്പോള്‍ അഞ്ജു മോള്‍ സ്റ്റീഫനോടു ചോദിച്ചു ..!
 - അച്ഛാ അച്ഛാ എന്തിനാ നമ്മള്‍ ഇവിടെ വന്നത് ?
സ്റ്റീഫന്‍ - പറയാം മോളെ ....

പെട്ടന്ന് സ്റ്റീഫനെ കണ്ട ഡോക്ടര്‍ ചോദിച്ചു  ....

- താന്‍ ഇതു എവിടെയായിരുന്നു ? ഒരു പേഷിന്റ്നെ കൊണ്ടു വന്നാല്‍ കുറച്ചു    ഉത്തരവാദിത്വമെങ്കിലും വേണ്ടയോ ... ഞങള്‍ ഇതു എവിടെയെല്ലം അനേഷിച്ചു ?

സ്റ്റീഫന്‍ തിരികെ മറുപടിയായി പറഞ്ഞു ..
 - സോറി ഡോക്ടര്‍ ! പെട്ടന്ന് ഒരു അത്യാവശ്യം വന്നപ്പോള്‍ പുറത്തു വേരെ പോയി ...
അയാള്‍ക്ക് എങ്ങനെ ഉണ്ട് ഡോക്ടര്‍ ????

ഡോക്ടര്‍ മറുപടിയായി പറഞ്ഞു
 - അയാള്‍ ചത്തടോ .... ദെ ആ പുറകിലെ  മോര്‍ചറിലെക്ക്  ഇപ്പോള്‍  മാറ്റി   .... പോയി കാണു... കുറച്ചു പേപ്പറുകള്‍ സൈന്‍

ചെയ്യാനുണ്ട് ഇയാള്‍ എന്‍റെ റൂമിലെക്ക് വരണം  ഇത്രയും പറഞ്ഞു ഡോക്ടര്‍ നടന്നു നീങ്ങി

സ്റ്റീഫന്‍ ഒരു നിമിഷം പകച്ചു നിന്നു ... സ്റ്റീഫന്‍ ഈ വാര്‍ത്ത അറിഞ്ഞു ഒരു കസേരില്‍  ചെന്ന്  ഇരിക്കുന്നു . എന്ത് ചെയ്യണം എന്നു അറിയാതെ അയാള്‍ ആകെ അസ്ഥസ്തനായി .... താന്‍ ഇന്നു രാവിലെ ജീവനോടെ കണ്ട ആ മനുഷ്യന്‍ ഇന്നു വൈകിട്ടു തന്റെ മുമ്പില്‍ വെച്ച് മരിച്ചു ഇരിക്കുന്നു ..... 


ലോകം ചീത്തയായി മാറിയിരിക്കുന്നു ..... താന്‍ ഈ ലോകത്തെയും ലോകത്തിലുള്ളവരെയും പൂര്‍ണ്ണ മായും വെറുക്കുന്നു ..... ഒരു തെരുവ് നായയുടെ വില പോലും അവര്‍ ആ പാവം ഉരിയാടാ പ്രാണിക്കു കൊടുത്തില്ല .... സ്റ്റീഫന്‍ തന്റ്റെ മകളുടെ കൈയില്‍ പിടിച്ചു കൊണ്ട് വീടിലേക്ക്  പോകാനായി ആശുപത്രിയുടെ വെളിയിലേക്ക് നടക്കുന്നു  ......പെട്ടന്ന് ഒരു കൊച്ചു കൈ സ്റ്റീഫന്‍ന്റ്റെ പാന്റ്സിന്റ്റെ പുറകില്‍ വന്നു മുട്ടുന്നു .... സ്റ്റീഫന്‍ തിരിഞ്ഞു നോക്കി ..... കരഞ്ഞു കലങ്ങിയ കണ്ണും ഒട്ടിയ വയറുമായി ആ കൊച്ചു പെണ്‍കുട്ടി .... സ്റ്റീഫനേ കണ്ടപ്പോള്‍ അവള്‍ക്കു കരച്ചില്‍ നിര്‍ത്താന്‍ പറ്റാതെ എങ്ങി എങ്ങി ഉറകെ കരയാന്‍ തുടങ്ങി ..... സ്റ്റീഫനു ആ രംഗം കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല
സ്റ്റീഫന്‍ അവളെ പൊക്കി എടുത്തു മുഖത്ത് രണ്ടു ചംബനങ്ങള്‍ നല്‍കി അവളുടെ കണ്ണുകള്‍ തുടച്ചു

രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ആശുപത്രിവിട്ടു നടന്നു അകന്നു.


ജോര്‍ജ് ജോസഫ്‌





Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം