പ്രണയം

എനിക്കു നാട്ടില്‍ ഒരു സുഹൃത്ത് ഉണ്ട്. രണ്ട് വയസ്സു എന്നെക്കാട്ടില്‍ കൂടുതലാണ് എന്നാലും ഞാന്‍ പേരാണ് വിളിക്കാറുളളത് , പേരു വെളിപ്പടുതുനില്ല കാരണം ഞാന്‍ എഴുതാന്‍ പോകുന്ന കാരിയം നാട്ടില്‍ ആധികം ആള്‍ക്കാര്‍ക്കു അറിയില്ല. അവന്‍റെ അടുത്ത ചില സുഹൃത്തുക്കള്‍ക്കു മാത്രമേ അറിയൂ.
നമ്മുടെ കഥാനായകനു ഇപ്പോള്‍ 26 വയസ്സ് ! നായകന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സുന്ദരി പെണ്‍കുട്ടി അദേഹത്തെ ഇഷ്ട്ടപെട്ടിരുന്നു . എന്നാല്‍ ഇടത്തരം സൗന്ദര്യവും സൌകര്യം ഉള്ള കഥാനായകന്‍ ആ സുന്ദരിയെ തിരിച്ചു അവനെക്കാള്‍ ആധികം പ്രണയിച്ചു. എന്തു പറയാന്‍ ആ പ്രണയത്തിനു ഒട്ടും ആയുസ്സ് ഉണ്ടായിരുന്നില്ല. തന്റ്റെതല്ലാത്ത ചെറിയ കാരണങ്ങള്‍ കൊണ്ടു അവള്‍ വിട്ടു പോയകിലും, അവന്‍ ശക്തമായിതന്നെ അവളെ തിരിച്ചു പ്രണയിച്ചു. ഉപരിപഠനം കഴിഞ്ഞു അവന്‍ ഗള്‍ഫ്‌ലെക്കു ജോലിക്കായി മടങ്ങി , ഉയര്‍ന്ന ശമ്പളവും എല്ലാ സൌകര്യങ്ങള്‍ളും അവിടെ കിട്ടിയിട്ടും അവന്‍ ത്രിപ്തന്‍ ആയിരുന്നില്ല, അവന്റ്റെ ഹൃദയവും മനസ്സും എല്ലാം അവന്‍ പ്രണയിച്ചിരുന്ന ആ സുന്ദരിയില്‍ ആയിരുന്നു, ഒടുവില്‍ 3 വര്‍ഷങ്ങള്‍ക്കു ശേഷം അവന്റ്റ എല്ലാ സൌകര്യങ്ങള്‍ളും വേണ്ടെന്നു വെച്ചു നാട്ടിലേക്ക് യാത്ര അയച്ചു, അവന്റ്റെ അടുത്ത സുഹ്രുത്തുക്കള്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചക്കിലും അവന്‍ അവന്റ്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു !
തിരിച്ചു നാട്ടില്‍ കഥാനായകന്‍ എത്തി എങ്കിലും തന്റെ പ്രണയിനി അവന്റ്റ് സ്നേഹം തിരിച്ചറിഞ്ഞില്ല, പലപ്പോഴും അവളോട് നായകന്‍ സംസാരിക്കാന്‍ ശ്രമിച്ചക്കിലും അവള്‍ ഒന്നു നോക്കാന്‍ കൂടി കൂടാക്കിയില്ല ,അപ്പോഴെക്കും അവള്‍ ഒരികലും തിരിച്ചു വെരാത്തവണ്ണം കഥാനായകനെകാള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. പിന്നീടു ഒന്നു തിരിഞ്ഞു പോലും തന്റ്റെ എല്ലാ  മായിരുന്ന പ്രണയിനിയെ നോക്കത്തവണ്ണം അവന്‍ ആകെ തകര്‍ന്നു കഴിഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഞാന്‍ അവനെ വിളിക്കാനായി ആശുപത്രിയില്‍ ചെന്നിരുന്നു. തിരികെ വീടിലേക്കു വണ്ടിയില്‍ വരുന്ന വഴി എന്നോട്  അവസാനമായി 
അവന്‍ ഒരു കാര്യം  പറഞ്ഞു "



-അവള്‍ എന്നോടു ഇനി എന്നേങ്കിലും ഒന്ന് സംസാരികുമോ?
ഞാന്‍ എന്തു പറയാന്‍ ????
ഉത്തരം മുട്ടിയ ചോദ്യം !!!!




ജോര്‍ജ് ജോസഫ്‌

Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ