അതിജീവനത്തിന്റെ ഭിക്ഷാടകർ !

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു ചോദ്യം 
ദൈവം ഉണ്ടോ അതോ ഇല്ലിയോ എന്നാണ് !
നിരീശ്വരവാദവും സയൻസും ഡാർവിന്റെ പരിണാമ സിദ്ധാന്തവും കമ്മ്യൂണിസവും ഒക്കെ കാച്ചി നിരവധി ട്രോളുകളും പരിഹാസങ്ങളും സർക്കാസങ്ങളും സോഷ്യൽ മീഡിയിൽ അങ്ങോളം എങ്ങോളം കാണാറുണ്ട്.
ആവശ്യം വരുമ്പോൾ തലയിൽ മുണ്ടിട്ട് ദൈവത്തെ കാണാൻ പോകുന്ന കമ്മ്യൂണിസവും ഉദിഷ്ട്ട കാര്യങ്ങൾക്ക് വേണ്ടി അത്യാവശ്യ ഘട്ടങ്ങളിൽ നേർച്ചയിട്ടും മലചവിട്ടി കേറുന്ന ഒരുപാട് നിരീശ്വരവാദികളും ഒക്കെയുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം.

എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്,
രണ്ടു വർഷം മുമ്പ് നടന്ന പ്രളയത്തിന്റെ സമയത്തു നമ്മുടെ സർക്കാരിന്റെ ഒരു ഔദ്യോഗിക പേജിയിൽ വെള്ളം കയറുന്നതിനു മുൻപ് ഒരു പോസ്റ്റ് ഇടുക ഉണ്ടായി. എന്റെ ഓർമ്മ ശരിയാണെകിൽ ആ പോസ്റ്റിൽ പറഞ്ഞത് ഓറഞ്ച് അലർട്ട് ആണ് എല്ലാവരും ജാഗ്രത പാലിക്കണം എന്നായിരുന്നു. എന്നാൽ ആ പോസ്റ്റിന് അടിയിൽ ഒരു മധ്യവയസ്‌ക്കയായ സ്ത്രീ ദൈവത്തോട് പ്രാർത്ഥിക്കാം ജാഗ്രതയോടെ ഇരിക്കാം എന്ന് എഴുതിയിരുന്നു. തൊട്ട് അടുത്ത നിമിഷം ഒരു സോഷ്യൽ മീഡിയ അറ്റാക്ക് ആ പോസ്റ്റിന് അടിയിലായി ഉണ്ടായി, സർക്കാർ പേജ് തന്നെ പ്രാർഥനയുടെ ആവിശ്യം ഇല്ല ഞങ്ങൾ വേണ്ട ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു എന്ന്‌ എഴുതി പിന്നെ ആ സ്ത്രീക്ക് എതിരെയും അവർ വിശ്വാസിക്കുന്ന ദൈവത്തിനു എതിരെയുള്ള പരിഹാസങ്ങൾ പടി പടിയായി വന്നു കൊണ്ടെയിരുന്നു. 
അങ്ങനെ പ്രളയം കടന്ന് പോയി...

സയൻസിൽ പടത്തു ഉയർത്ത ഭൂമിയിൽ പിന്നെ എന്താണ് ഒരു പൊടിയേക്കാളും മനുഷ്യന്റെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത ഒരു ചെറിയ ബാക്ടറ്റീരിയായ വൈറസിനെ പേടിച്ചു ലോകം വീട്ടിൽ ഇരിക്കേണ്ടിവരുന്നു. ഡാർവിനെ പോലെയും ചിന്താശേഷിയും ബുദ്ധി രാക്ഷസൻന്മാരും ഇവിടെ ഉണ്ടായിട്ടും എന്തേ 2 മാസം ആയിട്ടും വൈറസിനെ പ്രതിരോധിക്കാൻ കഴിയാത്തത് എന്ന ചോദ്യവും ബാക്കി.
ദൈവം വൈറസ് ഉണ്ടാക്കി വിട്ടു പിന്നെ ദൈവം ഒരു കുഞ്ഞു വൈറസായി ഭൂമിയിൽ അവതരിച്ചു എന്നൊക്കെ ചില മത തീവ്രവാദികൾ വേറെയും പടച്ചു വിടുന്നുണ്ട്. 
പണ്ടേ ഒരു മതത്തിലും വിശ്വസിക്കാത്ത എന്നെപോലെ ഉള്ള ചിലർ ഒക്കെ ഈ ഭൂമിയിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു...
ഓരോ സ്‌ഥലത്തിന്റെയും ഭാഷാസംസ്‌ക്കാരത്തിന്റെയും നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുത്തപ്പെട്ട ബൈബിളിലും ഖുർനിലും ഗീതയിലും കാലാന്തരമായ മാറ്റം ആവശ്യമാണ് എന്ന് അഭിപ്രായമുണ്ട്.
അല്ലെങ്കിൽ മതവും പാരമ്പര്യവും ചമച്ച് വെച്ച ദൈവം ഈ ഭൂമിയിൽ മരിച്ചു വീഴും. ഒരു മത പണ്ഡിതന്മാരുടെയും മത സേവകരുടെയും മുന്നിൽ ദൈവം നിലനിൽക്കുകയില്ല ആ ദൈവം മരിക്കുക തന്നെ ചെയ്‌യും !

മനുഷ്യന്റെ ആയുസിനെ ഒരു മുഴം കൂട്ടാനോ കുറയ്ക്കാനോ ഇവിടെ ആർക്കും കഴിയില്ല. 

മനുഷ്യരായ നരേന്ദ്രമോദിയുടെയും പിണറായി വിജയന്റെയും ചാണ്ടിയുടെയും മോഹലാലിന്റെയും മമ്മൂട്ടിയുടേയും ആരാധകർ പോലെ ഇവിടെ ദൈവത്തിനും ഫാൻസ് അസോസിയേഷനും രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിൽ  ഉണ്ടാരുന്നെങ്കിൽ ഒരു പരിധിവരെ പിടിച്ചു നിൽക്കായിരുന്നു.

ബുദ്ധിരാഷ്ട്രീയം കൊണ്ടും ബലം കൊണ്ടും അതൃശ ശക്തിയെ ആർക്ക് എങ്കിലും അളക്കാനും കണ്ടുപിടിക്കാനും കഴിയുമോ?
ആ ശക്തിയെ തിരിച്ചു അറിയുന്നവരിൽ മാത്രമേ ദൈവം വസിക്കുകയോള്ളൂ...
ബുദ്ധികൊണ്ടും വാക്കുകൾ വളച്ചു ഓടിച്ചത് കൊണ്ടും ദൈവം ആരുടെയും ചെപ്പടിക്കു നിൽക്കുന്നില്ല.
ദൈവത്തെയും മതത്തെയും കൂട്ടിച്ചേർത്തു അതിജീവിക്കുന്നവരാണ് 
ഇന്ന് എറിയ പങ്കും, അവർ അതിജീവനത്തിന്റെ ഭിക്ഷാടകരാണ്.
ഇനി എങ്കിലും ആരും വഞ്ചിക്കപ്പെടാതെ ഇരിക്കട്ടെ !
മതം വേറെ ദൈവം വേറെ !
രണ്ടും രണ്ടാണ്....

Break the Chain
©ജോർജ്ജ്

Comments

Popular posts from this blog

സന്തോഷ് നാരായണൻ

അവൾ