പെർഫ്യൂം | Perfume The Story of a Muderer

എനിക്ക് ഇഷ്ട്ടപ്പെട്ട പത്തു സിനിമകളിൽ ഒരു ചിത്രമാണ് ടോം ടൈക്കർ 2006 യിൽ പുറത്തിറക്കിയ Perfume : The Story of a Murderer. എന്ന ചലചിത്രം. ആദ്യമായി ഈ ചിത്രം കോളേജിൽ പഠിക്കുന്ന കാലത്താണ്‌ കാണുന്നത്. അതിനു ശേഷം എത്ര തവണ വീണ്ടും വീണ്ടും കണ്ടത് എന്ന് എനിക്ക് തന്നെ ഓർമ്മയുമില്ല. പിന്നീട് ഈ സിനിമ എന്റെ സുഹൃത്ത് വലയങ്ങളിൽ ഒക്കെയും പരിചയപ്പെടുത്തി.
ഈ സിനിമയുടെ ജോണർ Fantasy Drama വിഭാഗത്തിലുള്ളതാണ്.

🎥 എന്താണ് ഈ സിനിമ ഇഷ്ടപ്പെടുവാനുള്ള കാരണം ?
എന്താണ് പ്രത്യേകൾ? #Highligts

1 ) 1986യിൽ ജർമനിയിൽ Patrick Suskind എന്ന ജർമ്മൻ സാഹിത്യ  എഴുത്തുകാരൻ പുറത്ത് ഇറങ്ങിയ Perfume : The Story of a Murderer.എന്ന നോവലിലെ കഥ ആസ്പദമാക്കിയാണ് ഈ ചിത്രം ടോം ഒരുക്കിട്ടുള്ളത്. നോവലിലെ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ടോം സംവിധാനം ചെയ്തിരിക്കുന്നത്.


2) സിനിമയുടെ തുടക്കം മുതൽ അവസാനം വരെ മനോഹരമായ ജോൺ ഹർട്ടറുടെ ശബ്ദത്തിലാണ് ചിത്രം Narrite ചെയ്യ്തിട്ടുള്ളത്. അതിമോനോഹരമായ കഥപറച്ചിൽ, അദ്ദേഹത്തിന്റെ ശബ്ദവും സിനിമയുടെ വിഷ്വൽസും ചേരുമ്പോൾ ഒരു നോവൽ വായിക്കുന്ന ഫീലാണ് സിനിമ കാണുന്ന ഓരോ അസ്വാദകർക്കും സംവിധായകൻ തരിക. അല്ലെങ്കിൽ നമ്മളിൽ Inject ചെയ്യുന്നത്.

3 ) സിനിമയുടെ സംഗീതം !
സിനിമയുടെ കഥപറച്ചിലിൽ ഒരു കാവ്യാ ഭംഗി ചോരാതെ... പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന പശ്ചാത്തല സംഗീതമാണ് Reinhold Heil ഉം, Johnny Klimek ഉം ചിത്രത്തിന്റെ സംവിധായകൻ ടോം ടൈക്കറും ചേർന്നാണ് ഒരുക്കിട്ടുള്ളത്.


4 ) മാജിക്കൽ റിയലിസം !
മാജിക്കൽ റിയാലിസത്തിൽ നിരവധി ചിത്രങ്ങൾ പുറത്തു ഇറങ്ങിട്ടുണ്ടെകിലും പെർഫ്യൂം എന്ന ചിത്രത്തെ മറ്റ് സിനിമകിളിൽ നിന്നും വ്യത്യസ്തമാക്കുന്നത് കഥയുടെ ബീജവും തിരകഥകൃത്തുകൾ ഒരുക്കിയ കാവാത്മഭാവനയാണ്.  ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് സിനിമയുടെ തുറുപ്പ് ചീട്ട്. ചിത്രത്തിൻ്റെ തിരക്കഥട്ടുള്ളത്
Andrew Birkin, Bernd Eichinger, Tom Tykwer ( സംവിധാനകൻ ) എന്നിവരാണ്. ഈ മൂവർ സംഘവും ചിത്രത്തിനു ക്യാമറ ചലിപ്പിച്ച Frank Griebe ന്റെ മാന്ത്രിക ഫ്രയിമുകളുടെ ചേർന്നപ്പോൾ മാജിക്കൽ റിയലിസം  പ്രേക്ഷകൻ്റെ ഭാവനെയും ആസ്വാദന ശൈലിയേയും ചിത്രത്തിൽ കൊണ്ടെത്തിക്കുന്നത് എടുത്ത് പറയണ്ടിയതൊന്നാണ്.


5 ) കോസ്റ്റും ആൻഡ് ആർട്ട്
പഴമയുടെ കഥ പറയുന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും കോസ്റ്റ്യും വളരെ വ്യത്യസ്ത പുലർത്തിയിരുന്നു. ഈ സിനിമയ്ക്കായി അവർ എത്ര വർഷം പിറകിൽ യാത്ര ചെയ്തിട്ടുണ്ടാകാം.
ചിത്രത്തിലെ ക്ലൈമാസിൽ ജീൻ എന്ന കഥാപാത്രത്തിനു കൊടുത്ത നീല കോസ്റ്റ്യും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്...
അതുപോലെ തന്നെ ചിത്രത്തിലെ പ്രാധാന കഥാപാത്രം ജീൻ സഞ്ചരിച്ചിട്ടുള്ള പരീക്ഷണ ശാലകൾ, വീടുകൾ, തെരുവുകൾ ഒക്കെയും ആർട്ട് ചെയ്തിരിക്കുന്നു എന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ വിശ്വസിക്കാൻ പോലും കഴിയുന്നില്ല.


സിനിമകൾ ചെയ്യാൻ കാത്തിരിക്കുന്ന എല്ലാ സംവിധായകർക്കും,
കല, സാഹിത്യം തിരക്കഥ, ക്യാമറ, വസ്ത്രാലങ്കാരം, സംഗീതം ഒക്കെക്കും Research ചെയ്തു പഠിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് പെർഫ്യൂം...
ഇനിയും കണ്ട് കൊതി തീരാത്ത
എന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രം പെർഫ്യൂം.
www.georgejosephwriter.blogspot.com
©ജോർജ്ജ്

Comments

Popular posts from this blog

സന്തോഷ് നാരായണൻ

അതിജീവനത്തിന്റെ ഭിക്ഷാടകർ !

അവൾ