സന്തോഷ് നാരായണൻ

പുതിയ കാലഘട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ സന്തോഷ് നാരായണൻ !
പക്കാ ഡയറക്ട്ടേഴ്സ് മ്യൂസിക് ഡയറക്ടർ.
സംവിധാകനും എഴുത്തുക്കാരനും അപ്പുറം കഥയെ മറ്റ് മാനങ്ങളും വർണ്ണനകളും നൽകാൻ അദ്ദേഹത്തിന്റെ സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലെയും സംഗീതവും ബി.ജി.എമ്മും മനസിനെ തൊട്ട് ഉണർത്തികൊണ്ടേയിരുന്നു... എത്ര കേട്ടാലും വീണ്ടും വീണ്ടും Repeat Mode ഇട്ടു കേൾക്കാൻ കൊതിക്കുന്ന സൃഷ്ട്ടികൾ.
ഒരു പ്രോജകറ്റ് തനിക്ക് കിട്ടുമ്പോൾ അദ്ദേഹം എടുക്കുന്ന Efforts 
എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഈ കാര്യത്തിൽ അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ഒരു പക്ഷെ ആസ്വാദകരുടെയും പ്രേക്ഷകരുടെയും മനസ്സ് വായിക്കാൻ അദ്ദേഹത്തെ പോലെ ഉള്ളവർക്ക് വളരെ എളുപ്പം സാധിക്കുമായിരിക്കാം...
ഒരു സംഗീത സംവിധായകന്റെ ക്വാളിറ്റി എന്തായിരിക്കണം എന്നും വരച്ചു കാട്ടുന്നതാണ് ഇദേഹത്തിന്റെ ഓരോ സിനിമകളും എല്ലാം എടുത്തു പറയേണ്ടിവയാണ്...
ഈ ഫീൽഡിലേക്ക് വരുന്നവർക്ക് ഇദ്ദേഹത്തിന്റെ സൃഷ്ട്ടി ഒരു മാതൃകയാക്കി പഠിക്കുകയും ചെയ്യാം !
വരും കാലത്ത് സന്തോഷ് നാരായണൻ പുതിയ പുതിയ മാനങ്ങൾ നമുക്കായി ഒരുക്കട്ടെ ! കട്ട വെയ്റ്റിംഗ് 😍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കോമ്പോസിംഗ് 
പരിയേരും പെരുമാളിലെ...
വാ റെയിൽ വിട പോമാ.... ♥️
നിങ്ങളുടെ favorites കമെന്റ് ആക്കുമോ...!! ♥️
www.georgejosephwriter.blogspot.com
©ജോർജ്ജ്

Comments

Popular posts from this blog

അതിജീവനത്തിന്റെ ഭിക്ഷാടകർ !

അവൾ