The Priest | പാതിരി

നന്നേ ചെറുപ്പം തൊട്ടേ പാട്ടുകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു… കേൾക്കാനും അവ മധുരമായി പാടാനും എനിക്കു ഏറെ ഇഷ്ടമായിരുന്നു. വീട്ടിലെ ഫിലിപ്സിന്റെ പഴയ ടേപ്പ് റെക്കോർഡറിൽ അപ്പ വാങ്ങി തന്ന കാസറ്റുകൾ തിരിച്ചും മറിച്ചും ഇട്ടു കേൾക്കുന്നതും ആ പാട്ടുകൾ ഭംഗിയായി ഡയറിയിൽ എഴുതി സൂക്ഷിക്കുന്നതും വീട്ടിൽ പതിവ് കാഴ്ച്ചയിൽ ഒന്നായിരുന്നു. ആദ്യമായി പാടുന്നത് എനിക്ക് ഇപ്പോഴും നല്ല ഓർമ്മ ഉണ്ട്, നാലാം ക്ലാസ്സിലായിരുന്നു… സ്കൂളിൽ ആനിവേഴ്സറി ആയിരുന്നു അന്ന്… ക്ലാസ് ടീച്ചറായിരുന്ന ലത ടീച്ചർ പാട്ട് പാടണം എന്ന് വന്നു പറഞ്ഞപ്പോൾ, നേരെ വീട്ടിൽ വന്നു ഞാൻ അമ്മയോട് നന്നായി വഴക്ക് കെട്ടി ഒരു പഴയ ക്രിസ്തിയ ഗാനം പഠിച്ചു എടുക്കുകയുണ്ടായി…അമ്മയാണ് ആദ്യ സംഗീത ഗുരു. ആ പാട്ട് ഭംഗിയായി പാടുകയും അന്ന് നല്ല ഒരു പ്രോൽസാഹന സമ്മാനമായ കുഞ്ഞി ട്രോഫി അന്നത്തെ വിശിഷ്ട അതിഥിയായ ഒരു സ്വാമിജി എനിക്ക് തരുകയും ചെയ്തിരുന്നു…. അന്ന് സദസിന്റെ പിന്നിലായി അമ്മ എന്റെ പാട്ട് കേൾക്കാൻ വന്നത് ഇപ്പോഴും മായാതെ ഓർമ്മയിലുണ്ട്….

അങ്ങനെ കാലങ്ങൾ കടന്നു പോയി…. പള്ളികളിലും സ്കൂളുകളിലും നിരവധി വേദികളിലും മത്സരങ്ങളിലും പാട്ടുകൾ പാടി കുറെ അധികം സമ്മാനങ്ങൾ വാങ്ങി… സിംഗിൾ സോങ് ഗ്രൂപ്പ് സോങ് ആയിരുന്നു പ്രധാന മൽസര ഇനങ്ങൾ… ഗ്രൂപ്പ് സോങ് മത്സരം ഒക്കെ ഭയങ്കര വാശിയോടെയാണ് മത്സരിച്ചിരുന്നുന്നത്… പാട്ട് പഠിക്കാനായി പിന്നീട് അപ്പ എന്നെയും ചേട്ടനെയും കുറച്ചു അകലെ ബാബു സാറിന്റെ അടുത്തു വിടുകയും ചെയ്തിരുന്നു… അന്ന് ആഴ്ചയിൽ നാല് ക്ലാസ്സിനു 150 രൂപയാണ് ഫീസ്…

പിന്നീട് പള്ളിയിൽ എന്തെകിലും പ്രധാന വിശേഷ ദിവസം ഉണ്ടെകിൽ പ്രസംഗങ്ങൾക്ക് ഇടയിൽ പാടാൻ വിളിക്കും പോയി പാടുകയും ചെയ്യുന്നത് പതിവായിരുന്നു… അങ്ങനെ കോളേജിലും പാട്ടുകൾ പാടിയിരുന്നു…. പഠനം കഴിഞ്ഞു പത്രത്തിൽ ഫോട്ടോ ജേർണലിസ്റ്റായും പരസ്യത്തിൽ ഫോട്ടോഗ്രാഫറായും ഒക്കെ ജോലി കഴിഞ്ഞു സംവിധായകൻ ബെസ്സി സാറിനു ഒപ്പം സഹസംവിധായകനായി ജോലി ചെയ്യുന്ന സമയം…

മിക്ക ദേവാലയങ്ങളിലും കുട്ടികൾക്കുള്ള അവധികാല ബൈബിൾ ക്ലാസിലെ പാട്ടുകൾ പഠിപ്പിക്കാനുള്ള അദ്ധ്യാപകരെ തിരയുന്ന സമയം. പള്ളികുർബാന കഴിഞ്ഞു അറിയിപ്പിൽ ഈ കാര്യം അറിയിച്ചത്തോടെ എനിക്കൂം പോകണം എന്ന് ചെറിയ ഒരു ആഗ്രഹം തോന്നി. ആ സമയം കുറച്ച് ഒഴിവും ഉള്ളതിനാൽ ഞാൻ നേരെ അന്നത്തെ പള്ളിയുടെ വികാരിയായിരുന്ന അച്ചനോടു ആഗ്രഹം പറയുകയും എനിക്കു പോകാൻ അനുമതി വാക്കാൽ തരുകയും ചെയ്തു. ഏറെ സന്തോഷത്തോടെ അച്ചന്റെ വാക്കുകൾ കേട്ട് ഞാൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്യ്തു. അങ്ങനെ അധ്യാപകർക്കുള്ള പാട്ടുകൾ അരമനയിൽ പഠിപ്പിക്കുന്ന ദിവസങ്ങൾ അടുത്തു… വീണ്ടും അച്ചനെ കണ്ട് സൂച്ചിപ്പിച്ചു അച്ചൻ സന്തോഷത്തോടെ പോയി വരാൻ പറഞ്ഞയച്ചു.

അങ്ങനെ ആ ദിവസം വരായി…. രാവിലെ കുളിച്ചു റെഡിയായി പാട്ടു പഠിക്കാൻ ബൈക്കും എടുത്തു നേരെ അരമനയിലേക്ക് വെച്ചു പിടിച്ചു… അരമനയിൽ ചെന്നതും രാവിലെ പാട്ടു പഠിക്കാൻ അധ്യാപർക്കായുള്ള റെജിസ്ട്രറേഷന്റെ നീണ്ട നിരയാണ് കാണാൻ ഇടയായത്.. ഞാനും ആ ക്യൂവിൽ നിന്നു… എൻ്റെ ഇടവകയിൽ നിന്നും മറ്റ് രണ്ടു കുട്ടികളും ആ നിരയിൽ ഉണ്ടായിരുന്നു. അവർ രജിസ്റ്റർ ചെയ്യ്തു പോയി… റെജിസ്റ്റർ ചെയ്തു കഴിഞ്ഞവർ കെറ്റിലിൽ നിന്നും കപ്പിൽ ചായ കുടിക്കുന്നുണ്ട്… റെജിസ്ട്രഷനുള്ള തുക ഞാൻ പേഴ്‌സിൽ നിന്നും കൃത്യമായി എടുത്തു വച്ചു.

റെജിസ്ട്രഷൻ കൗണ്ടറിൽ ഏകദേശം 40 വയസ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ… അയാൾക്ക് തൊട്ട് അരികിലായി കസ്സേരയിൽ ഇരിക്കുന്ന ഒരു അച്ചനും ഇരിപ്പുണ്ട് എകദ്ദേശം 45-47 വയസ്സ് പ്രായം വരും….

എന്റെ മുമ്പിൽ ഉണ്ടായിരുന്നവർ റെജിസ്ട്രർ ചെയ്ത് മാറി… പിറകിലേക്ക് നോക്കിയപ്പോൾ റോഡിൽ വരെയും നീളുന്ന നീണ്ട നിര…. അടുത്തതായി എന്റെ ഊഴം… റെജിസ്ട്രർ ചെയ്യുന്ന ചെറുപ്പക്കാരനോട് ഞാൻ ഗൂഡമോർണിങ് വിഷ് ചെയ്തു. അയാൾ തിരിച്ചും ഞാൻ കാട്ടിയ അതേ മര്യാതയോടെ ഗുഡ് മേർണിങ്ങ് എനിക്കും തിരിച്ചു ചെറിയ പുഞ്ചിരിയോടെ വിഷ് ചെയ്തു. അതിനുശേഷം അദ്ദേഹം എന്നോട് ചോദിച്ചു “എന്താ പേര്…?” ഞാൻ മറുപടിയായി പറഞ്ഞു… “ജോർജ്ജ് !” അടുത്തിരിക്കുന്ന അച്ചൻ എന്നെ ഒന്ന് നോക്കി…. റെജിസ്ട്രറിൽ എഴുതി കൊണ്ട് ചെറുപ്പക്കാരൻ അടുത്ത ചോദ്യം….ഏതാണ് പള്ളി ഇടവക…? ഞാൻ പറഞ്ഞു ”സെന്റ് മേരീസ് ഓർത്തോഡോക്സ് ചർച്ച് മുള്ളനിക്കാട്.” അച്ചൻ വേഗം റെജിസ്റ്ററിൽ എത്തിനോക്കി അൽപ്പം കനത്ത ശബ്ദത്തിൽ എന്നോടായി “മുളളനിക്കാട്ടിൽ നിന്നും രണ്ടു പേർ നേരത്തെ റജിസ്റ്റർ ചെയ്യ്തു പോയല്ലോ…” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു ഇടവക വികാരി പറഞ്ഞിട്ടു വന്നതാണ്. പെട്ടന്ന് ശുപിതനായി ഇരിക്കുന്ന കാസ്സെരയിൽ നിന്നും എൻ്റെ നേരെ ചാടി എഴുന്നേറ്റു “നി എന്നെ പഠിപ്പിക്കാൻ വന്നതാണോ…?” എന്ന് ഒറ്റ ചോദ്യം… പുറകിൽ നിന്ന ക്യൂ വൊക്കെ വളഞ്ഞ് മേശക്ക് ചുറ്റും കൂടി. കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് മോഹലാലിനെ ചന്തയിൽ കുത്തിനു പിടിച്ച പോലെ… ഞാൻ ചുറ്റം നോക്കി ! ഞാൻ ഒരു വൈദീകനു കൊടുക്കേണ്ട ബഹുമാനത്തോടെ ചോദിച്ചു “എന്ത് പറ്റി അച്ചാ !”

അച്ചൻ എന്നോട് ചോദിച്ചു “നി ആരാണെന്നടാ നിന്റെ വിചാരം” പുലബദ്ധം ഇല്ലാതെ ചോദ്യം കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി എനിക്ക് വട്ടായതാണോ അതോ അച്ചന് വട്ടായതാണോ എന്ന്…. എന്തായാലും വരുന്നടത് വെച്ചു കാണാം എന്ന് കരുതി… ഞാൻ ക്ഷമയോടെ കാത്തു… എന്നെ ആ കൂട്ടത്തിൽ നിന്നും പിടിച്ചു മാറ്റി കൊണ്ട് അച്ചൻ അത്രയും പേരുടെ മുമ്പിൽ വെടിയുണ്ട പോലെ ചോദ്യങ്ങൾ “നി ഒരു സത്യ ക്രിസ്ത്യാനിയാണോ…? ഒരു ഓർത്തഡോക്സ് പാരമ്പര്യം ഉള്ളവനാണോ നി…?” ഞാൻ ചോദിച്ചു “എന്താണ് അച്ചാ കാര്യം എന്ത് പറ്റി? നിന്റെ ഈ കാതിൽ കിടക്കുന്നത് എന്താണ്…?” ആ ചോദ്യം കേട്ടതും എന്റെ ചുറ്റും നിന്നവർ എല്ലാം കേട്ട് ചിരിക്കുവാൻ തുടങ്ങി ഏകദേശം ഒരു 200 റോളം പേർ അവിടെ കൂടിയിരുന്നു…. ‘നിന്നെ പോലെ ഒരു 100 എണ്ണത്തെ കണ്ടവനാടാ ഈ ഞാൻ ! ഞാൻ ! ഞാൻ ! എന്റെ കോളേജിലെ ഒരുത്തൻ പോലും എങ്ങനെ എന്റെ മുന്നിൽ വന്ന് നിൽക്കില്ല… !”

എനിക്ക് അപ്പോഴാണ് കാര്യം പിടികിട്ടിയത്… കമ്മലാണ് പ്രശ്നം. അച്ചൻ ഷോ തുടർന്ന് എന്നെ പരിഹസിച്ചു കൊണ്ടേയിരുന്നു… ഞാൻ പീലാത്തോസിന്റെയും റോമൻ പട്ടാളക്കാരുടെയും കൈയിൽ യേശു കർത്താവ് നിന്നു കൊടുത്ത പോലെ ക്ഷമയോടെ അങ്ങു നിന്നു കൊടുത്തു… എന്റെ ഇടവകയിലെ കുട്ടികളും ആ കൂട്ടത്തിൽ സംഭവങ്ങൾ കണ്ടു നിൽക്കുന്നുണ്ടായിരുന്നു…. എല്ലാം കേട്ട് കഴിഞ്ഞു ഞാൻ ആ കൂട്ടത്തിൽ നിന്നും അച്ചനെ അൽപ്പം മാറ്റി നിർത്തി പറഞ്ഞു….

പ്രിയപ്പെട്ട അച്ചാ ! ഞാൻ നിങ്ങൾ ഈ ഇട്ടിരിക്കുന്ന കുപ്പായതെ ഏറെ ബഹുമാനിക്കുന്നു… യേശുവിന്റെ പ്രതി പുരുഷ്യനാണ് ഒരു പുരോഹിതൻ… ഒരു അച്ചൻ ഏറെ വിനീതമായിയും സൗമ്യമായിവേണം സംസാരിക്കുവാൻ… പ്രത്യേകിച്ചു മുൻ പരിചയം ഇല്ലാത്ത ഒരാളോട്… ഇത്രയും ക്ഷുഭിതനായി സംസാരിക്കേണ്ടിയ ആവിശ്യം എന്റെ അടുത്തു തീരെയില്ല…കാരണം ഞാനും അച്ചനും യാതൊരു മുൻ പരിചയവും ഇല്ല. ജീവിതത്തിൽ ആദ്യമായാണ് ഞാൻ അച്ചനെ കാണുന്നത്.

എന്റെ സംസാരം കേട്ടതും ദേഷ്യത്തോടെ ചുളിഞ്ഞു ഇരുന്ന അച്ചൻ മുഖം ഒരു അൽപ്പം വിടർന്നു… ഞാൻ തുടർന്നു… അച്ചൻ പറഞ്ഞ വാക്കുകൾ ഓരോന്നും എന്റെ ചവികളിൽ മുഴങ്ങുന്നു… സത്യ കൃസ്ത്യനി ആകുവാൻ കാതിൽ കമ്മൽ ഇടരുത് എന്ന്‌ എനിക്ക് അറിയില്ലായിരുന്നു അച്ചോ !… ഈ കമ്മൽ ഞാൻ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഇട്ടതാണ് പിന്നീട് അത് ഊരിയില്ല…എനിക്ക് അത് ഇഷ്ട്ടപ്പെട്ടു ഞാൻ അത് അണിഞ്ഞു… പിന്നെ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യം ഒന്നും എന്റെ ഈ ചെറിയ കമ്മലിൽ അല്ലല്ലോ അച്ചാ… അതൊക്കെ നമ്മുടെ സ്വാഭാവത്തിനും സംസ്ക്കാരത്തിലും അല്ലെ വേണ്ടത് അച്ചാ… ആരെയും അവരുടെ വേഷവിധാനം കണ്ടും നീണ്ടു വളർത്തിയ മുടി കണ്ടോ താടി കണ്ടോ കാതിലെ കടുക്കൻ കണ്ടോ വിലയരുത്തരുത് എന്നും ഞാൻ കൂട്ടി ചേർത്തു…

ഉടനെ അച്ചൻ എന്നോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു… മോൻ എന്താ ചെയ്യന്നത് പഠിക്കുയാണോ? എവിടെയാ പഠിക്കുന്നത്? ഞാൻ മറുപടിയായി പറഞ്ഞു പഠിക്കുകയല്ല അച്ചാ ജോലി ചെയ്യുകയാണ്. എന്റെ ഓരോ ജോലികളും വിദ്യാഭ്യാസവും ഒക്കെ തിരിക്കി അച്ചൻ അവസാനം എന്നോട് പറഞ്ഞു… “പെട്ടന്ന് ഉള്ള ദേഷ്യം കൊണ്ട് അറിയാതെ പറ്റി പോയതാണ്…. ക്ഷമിക്കണം…,,ഞാൻ തിരികെ മറുപടിയായി പറഞ്ഞു “ഒരു വൈദീകനോട് ക്ഷമിക്കാൻ ഞാൻ ആരുമല്ല…” ദൈവം അനുഗ്രഹിക്കട്ടെ… അച്ചൻ കുറ്റബോധം കൊണ്ട് മടങ്ങി. പിന്നീട് ആ വഴിക്ക് അച്ചനെ കണ്ടതുമില്ല…

ദേഷ്യത്തെ നേരിടേണ്ടിയത് ക്ഷമ കൊണ്ട് മാത്രമാണ്. ദേഷ്യം നിയന്ത്രണവിധയം ആക്കിയില്ലെങ്കിൽ സ്വന്തം ജീവനെ അപായപ്പെടുത്തുന്നതിനു തുല്യമാണ്. ബൈബിൾ ഒരു വാക്യം ഉണ്ട് “ജ്ഞാനത്തോടെ ഇരിക്കുന്ന മനുഷ്യൻ വിവേകഹീനനായി തീർന്നാൽ നശിച്ചു പോകുന്ന പുല്ലിന് തുല്യം”.

നമ്മുടെ ഇടയിൽ തന്നെ സാഡിസ്റ്റായ നിരവധി ആൾക്കാർ ഉണ്ട്… വീടുകളുകളിലും ജോലി സ്ഥലങ്ങളിലും മനസിക സമ്മർദ്ദം താങ്ങാൻ ആകാതെ മറ്റുള്ളവരുടെ മുതുകത് കയറുന്ന ചിലർ അങ്ങനെ മാത്രമേ ഞാനും അദ്ദേഹത്തെ കണ്ടിട്ടൊള്ളു… ആ അച്ചന്റെ പേരു പോലും പരാമർശിക്കാത്തത് അതു കൊണ്ട് തന്നെയാണ്.

ആ പുരോഹിതനെ പിന്നീട് ഇതുവരെ കണ്ടിട്ടില്ല… ആർക്കും തെറ്റ് സംഭവിക്കാം ഭൂമിയിൽ പാപം ചെയ്യാത്തവരായി ആരും ഇല്ല. ഈ ബ്ലോഗ് എഴുതണോ എന്ന് പലവട്ടവും ചിന്തിച്ചിരുന്നു. എഴുതാൻ പ്രേരിപ്പിച്ചത് ഈ ദുരനുഭവത്തിൽ ഞാൻ നേരിട്ട രാഷ്ട്രീയം തന്നെയാണ്. നാം നേരിട്ട് അനുഭവിച്ചു അറിയുന്ന വേദനകൾക്ക് മാത്രമേ ഉള്ളിൽ വേദനയുണ്ടാകൂ…

©ജോർജ്ജ്

Comments

Popular posts from this blog

സന്തോഷ് നാരായണൻ

അതിജീവനത്തിന്റെ ഭിക്ഷാടകർ !

അവൾ